Sun, Aug 9, 2026
37.3 C
Dubai

ഉയർന്ന രക്‌തസമ്മർദ്ദം; മോന്‍സന്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: പുരാവസ്‌തു തട്ടിപ്പിൽ അറസ്‌റ്റിലായ മോന്‍സന്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്‌ത സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്നാണ് മോന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്‌തികരമായ ശേഷമാണ് മോന്‍സനെ കോടതിയില്‍ ഹാജരാക്കുക. ഇയാളുടെ ജാമ്യാപേക്ഷയും...

നികുതി ചോർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കും; ധനമന്ത്രി

തിരുവനന്തപുരം: നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പാലക്കാട് വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ മന്ത്രി പരിശോധന നടത്തി. സാങ്കേതിക സംവിധാനങ്ങള്‍ വര്‍ധിപ്പിച്ച് പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. ജിഎസ്‌ടി...

മോൻസൺ മാവുങ്കൽ തട്ടിപ്പ്; കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: അറസ്‌റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പില്‍  പല ഉന്നതര്‍ക്കും പങ്കുണ്ടെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സര്‍ക്കാരിലും, സിവില്‍ സര്‍വീസിലും, പോലീസിലുമുളള ഉന്നതരുടെ സഹായത്തോടെയാണ് മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്....

മഴ ശക്‌തമാകുന്നു; സംസ്‌ഥാനത്തെ അലർട്ടുകളിൽ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് ആണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ, അറബിക്കടലിൽ കാലവർഷക്കാറ്റ് സജീവമാകുന്നതാണ് മഴ ശക്‌തമാകാൻ...

മുഖ്യമന്ത്രിയെ സന്ദർശിച്ച് ഒളിമ്പ്യൻ പിആർ ശ്രീജേഷ്

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പിആർ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീജേഷിനെ നേരിട്ട് കാണാനും...

പാർട്ടിക്കുള്ളിൽ പ്രശ്‌നമില്ല; നേതാക്കളുടെ പരാതി പരിഹരിച്ച്‌ മുന്നോട്ടുപോകും- വിഡി സതീശന്‍

കാസര്‍ഗോഡ്: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ പരാതി പരിഹരിച്ച്‌ മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുതിര്‍ന്ന നേതാക്കള്‍ ചില ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. താന്‍ അടക്കമുള്ളവര്‍ നേരിട്ടെത്തി അവരുമായി ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ്...

സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും പ്രഡിഡണ്ടും ഉൾപ്പടെ നൂറോളം പേർ സിപിഐയിൽ

തിരുവനന്തപുരം: കടയ്‌ക്കാവൂരില്‍ നൂറോളം സിപിഎം പ്രാദേശിക നേതാക്കള്‍ സിപിഐയിലേക്ക്. മുന്‍ ലോക്കല്‍ സെക്രട്ടറിയും ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന കെ സുഭാഷ് ഉൾപ്പടെ ഉള്ളവരാണ് സിപിഎം വിട്ടത്. കടയ്‌ക്കാവൂരില്‍ നടന്ന സമ്മേളനത്തില്‍ സിപിഐ...

കൊടകര കുഴൽപ്പണ കേസ്; പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും തുടങ്ങി

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ വീണ്ടും തുടങ്ങി. പ്രതി ബാബു, ബാബുവിന്റെ ഭാര്യ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. കവർച്ചാ പണത്തിലെ 2 കോടി രൂപ കണ്ടെത്തുകയാണ് ലക്ഷ്യം. കവർച്ച...
- Advertisement -