വരും ദിവസങ്ങളിൽ മഴ കനത്തേക്കും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മുന്നറിയിപ്പിനെ തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, ഇടുക്കി,...
അങ്കമാലിയിൽ 41കാരന്റെ മരണം കൊലപാതകമെന്ന് സൂചന; 4 പേർ കസ്‌റ്റഡിയിൽ
കൊച്ചി: അങ്കമാലി മഞ്ഞപ്രയില്‍ 41കാരനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. മഞ്ഞപ്ര സ്വദേശി സുമേഷ് ആണ് മരിച്ചത്.
ശനിയാഴ്‌ച രാവിലെയാണ് സുമേഷിനെ...
ഇസ്രോ ഗൂഢാലോചന; സിബി മാത്യൂസിന് മുൻകൂർ ജാമ്യം
തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഡിജിപി സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ നാലാം പ്രതിയാണ് സിബി മാത്യൂസ്.
ചാരക്കേസില്‍ പ്രതിയായ നമ്പിനാരായണനെ ഇന്റലിജന്‍സ്...
ചരിത്രത്തെ നിരാകരിക്കാനാകില്ല; മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗംതന്നെ
കണ്ണൂർ: മലബാർ കലാപത്തിന്റെ നായകരെ സ്വാതന്ത്ര്യസമര രക്‌തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിൻറെ പ്രതിഷേധം ശക്‌തമാകുന്നു. ചരിത്രത്തെ നിരാകരിക്കാനാകില്ലെന്ന് സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്റെ വിമർശിച്ചു. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ...
കൊല്ലത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ജീവനൊടുക്കി
കൊല്ലം: കൊല്ലം കുണ്ടറയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്‌മഹത്യ ചെയ്‌തു. കൈതാക്കോട് കല്ലു സൗണ്ട് ഉടമ സുമേഷാണ് ആത്‍മഹത്യ ചെയ്‌തത്. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ലോക്ക്‌ഡൗൺ തുടങ്ങിയ ശേഷം...
ചിന്നക്കനാൽ സർവീസ് ബാങ്കിനെതിരെയും ആരോപണം; വിശദീകരണം തേടി സിപിഐ
ഇടുക്കി: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ തുടർകഥയാവുകയാണ്. ഇതിനിടെ ഇടുക്കി ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്കിനെതിരെയും അഴിമതി ആരോപണം ഉയർന്നു. എൽഡിഎഫ് ഭരണസമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിനെതിരെ സിപിഐ അംഗങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.
വ്യാജ പട്ടയത്തിൻ മേൽ...
പുന്നപ്ര വയലാർ കാവുമ്പായി സമരനായകർ സ്വാതന്ത്ര്യ സമരസേനാനികൾ തന്നെ; ഐസിഎച്ച്‌ആർ
ന്യൂഡെൽഹി: പുന്നപ്ര വയലാർ കാവുമ്പായി സമരനേതാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്ന് മാറ്റണമെന്ന നിർദേശം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കൽ റിസര്‍ച്ച് (ഐസിഎച്ച്‌ആർ) തള്ളി. ഐസിഎച്ച്‌ആർ നിയോഗിച്ച മൂന്നംഗ സമിതിയുടേതാണ് നടപടി. സംഘപരിവാർ...
പന്തീരാങ്കാവ് കേസ്; ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
തിരുവനന്തപുരം: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസുകളിൽ സമർപ്പിച്ച ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഐഎ സമർപ്പിച്ച ഹരജിയും, മുഖ്യപ്രതിയായ താഹ ഫസലിന്റെ ജാമ്യാപേക്ഷയുമാണ്...







































