കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം ഊർജിതം, ഇതുവരെ 20 പേർ അറസ്‌റ്റിലായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ഊർജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 1.12 കോടി രൂപയും സ്വര്‍ണവും ഇതിനകം പിടികൂടിയിട്ടുണ്ട്. ഇതുവരെ...
കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം എന്നാവശ്യപ്പെട്ട് ഹരജി
കൊച്ചി: കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്‌ഥാന പ്രസിഡണ്ട് ഐസക് വർഗീസാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഹെലികോപ്റ്റർ മാർഗം പണം കടത്തി എന്നതടക്കമുള്ള...
എംഎൽഎയുടെ ചോദ്യം ആക്ഷേപം നിറഞ്ഞത്; നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: 15ആം കേരള നിയമസഭാ സമ്മേളനത്തിൽ നിന്ന് ഇതാദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി. ചോദ്യോത്തരവേളയിൽ ഭരണപക്ഷ എംഎൽഎ ഉന്നയിച്ച ചോദ്യത്തിൽ പ്രകോപിതരായാണ് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തിയത്. ആലത്തൂർ എംഎൽഎയും സിപിഎം നേതാവുമായ കെഡി...
കുഴൽപ്പണം; സത്യമറിയാൻ ബിജെപി; ഇ ശ്രീധരൻ അടങ്ങുന്ന കമ്മീഷൻ റിപ്പോർട് നൽകി
ന്യൂഡെൽഹി: പാർട്ടിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണക്കേസിൽ കടുത്ത അതൃപ്‌തി അറിയിച്ച് ബിജെപി ദേശീയ നേതൃത്വം. ആരോപണം അന്വേഷിച്ച് റിപ്പോർട് നൽകാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ചു. വിഷയത്തിൽ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി...
എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി അടുത്തമാസം തീരും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി അടുത്ത മാസം 16ന് അവസാനിക്കും. കേസിൽ ശിക്ഷിക്കപ്പെടുകയോ, ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുകയോ ചെയ്‌തിട്ടില്ലാത്ത സാഹചര്യത്തിൽ...
പ്ളസ് ടു ഡിജിറ്റൽ ക്‌ളാസുകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്‌ളസ് ടു വിദ്യാർഥികൾക്കുള്ള ഡിജിറ്റൽ ക്‌ളാസുകൾക്ക് ഇന്ന് തുടക്കം. തിങ്കൾ മുതൽ വെള്ളി വരെ രണ്ടര മണിക്കൂർ കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴിയാണ് ക്‌ളാസ്. ഒന്നു മുതൽ പത്തു വരെയുള്ളവർക്ക്...
സ്‌ഥാനാർഥിത്വം പിൻവലിക്കാൻ പണം; സുരേന്ദ്രനെതിരെ ഇന്ന് കേസ് രജിസ്‌റ്റർ ചെയ്‌തേക്കും
കാസർഗോഡ്: സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ ബദിയടുക്ക പോലീസ് ഇന്ന് കേസ് രജിസ്‌റ്റർ ചെയ്‌തേക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ ബിഎസ്‌പി...
ലോക്ക്‌ഡൗൺ പിൻവലിക്കരുതെന്ന് വിദഗ്‌ധർ; സർക്കാർ തീരുമാനം ഇന്നറിയാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ തുടരണോയെന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. നിലവിൽ ജൂൺ 9 വരെയാണ് നിയന്ത്രണങ്ങൾ. രോഗ സ്‌ഥിരീകരണ നിരക്ക് ഉൾപ്പടെ പരിശോധിച്ച ശേഷമാകും സർക്കാർ തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ...







































