കെപിസിസി പുനസംഘടന; മുല്ലപ്പള്ളി അധ്യക്ഷ സ്‌ഥാനം ഒഴിയുന്നു
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയുന്നു. കെപിസിസി പുനസംഘടനയ്‌ക്ക് വഴി ഒരുക്കാനാണ് രാജി. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സന്ദേശത്തെ തുടർന്നാണ് തീരുമാനം. രാജി ഉടൻ ഉണ്ടാകും.
കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് മുതലായവരെ...
ഭാര്യയുടെ ആത്‍മഹത്യ; നടൻ ഉണ്ണി പി ദേവ് കസ്‌റ്റഡിയില്‍
കോട്ടയം: സിനിമാ നടൻ ഉണ്ണി പി ദേവ് പോലീസ് കസ്‌റ്റഡിയില്‍. ഭാര്യ പ്രിയങ്കയുടെ ആത്‍മഹത്യാ കേസിലാണ് നടപടി. നെടുമങ്ങാട് ഡിവൈഎസ്‌പി അങ്കമാലിയില്‍ നിന്നാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്.
നേരത്തെ പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം...
വിഡി സതീശന്റെ വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി എംബി രാജേഷ്
തിരുവനന്തപുരം: നിയമസഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന പ്രസ്‌താവനയില്‍ വിശദീകരണവുമായി സ്‌പീക്കര്‍ എംബി രാജേഷ്. സ്‌പീക്കർ എന്ന നിലയില്‍ കക്ഷി രാഷ്‌ട്രീയം പറയുമെന്നല്ല ഉദ്ദേശിച്ചത്. പൊതുവായ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നാണ്...
എംബി രാജേഷ് കഴിവും അനുഭവവും സമന്വയിച്ച വ്യക്‌തിത്വം; മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭാ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എംബി രാജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. എംബി രാജേഷ് കഴിവും അനുഭവവും സമന്വയിച്ച വ്യക്‌തിത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌പീക്കറുടെ കടമ അർഥപൂർണമായി നിറവേറ്റാനും സഭയുടെ പൊതുവായ ശബ്‌ദമാകാനും എംബി...
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്ക് തിരിച്ചടി; പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്‌ഥലംമാറ്റം സ്‌റ്റേ ചെയ്‌തു
കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് ഹൈക്കോടതിയിൽ തിരിച്ചടി. ലക്ഷദ്വീപിലെ അസിസ്‌റ്റന്റ് പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്‌ഥലംമാറ്റം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. അസിസ്‌റ്റന്റ് പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍...
സഭയ്‌ക്ക് പുറത്ത് സ്‌പീക്കർ രാഷ്‌ട്രീയം പറഞ്ഞാൽ പ്രതിപക്ഷം പ്രതികരിക്കും; വിഡി സതീശന്‍
തിരുവനന്തപുരം: നിയമസഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന സ്‌പീക്കര്‍ എംബി രാജേഷിന്റെ പ്രസ്‌താവനയില്‍ അതൃപ്‌തി പ്രകടിപ്പിച്ച് പ്രതിപക്ഷം. സഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയം പറയുമെന്ന രാജേഷിന്റെ പ്രസ്‌താവന വേദനപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി...
പ്ളസ് വൺ പരീക്ഷ; അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്; ആശയക്കുഴപ്പം തുടരുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പരീക്ഷാ നടത്തിപ്പിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയ്‌ക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
അതേസമയം...
രണ്ടാം നിരയിലാണ്, പ്രവർത്തനത്തിലെ ശരികൾ കാലം വിലയിരുത്തട്ടെ; രമേശ് ചെന്നിത്തല
തിരുവനന്തപുരം: തന്റെ പ്രവർത്തനങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്നും എത്രമാത്രം പിന്തുണ തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചിരുന്നു എന്നതും കാലം വിലയിരുത്തട്ടെയെന്ന് മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. 15ആം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നലെ...








































