Sat, Aug 29, 2026
37 C
Dubai

രോഗബാധ 13835, പോസിറ്റിവിറ്റി 17.04%, പരിശോധന 81,211

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 67,775 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 81,211 ആണ്. ഇതിൽ രോഗബാധ 13,835 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3654...

മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ അനുവദിക്കില്ല; എ വിജയരാഘവന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ വി മുരളീധരനെ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. പദവിയുടെ മാന്യത അറിയാത്ത കേന്ദ്രമന്ത്രി കേരളീയര്‍ക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും തിരുത്തണം. മുഖ്യമന്ത്രിയെ...

തൃശൂർ പൂരം; ആനകളെ എഴുന്നള്ളിക്കാൻ കർശന നിർദേശവുമായി വനംവകുപ്പ്

തൃശൂർ : പൂരത്തിന് കൊടിയേറിയതിന് പിന്നാലെ ആനകളെ എഴുന്നള്ളിക്കുന്നതിൽ കർശന നിർദേശവുമായി വനംവകുപ്പ്. തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന എല്ലാ ആനകളുടെയും പാപ്പാൻമാർ ആർടിപിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്...

കോവിഡ് വ്യാപനം രൂക്ഷം, ഓക്‌സിജൻ ക്ഷാമം നേരിട്ടേക്കാം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായതെന്നും നിലവിൽ ഓക്‌സിജൻ ക്ഷാമം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മെഗാ...

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; പ്രതിയുടെ ചിത്രം പുറത്തുവിട്ടു

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിൽ മോഷണം നടത്തിയ പ്രതിയുടെ സിസിടിവി ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. വലത് കൈയിൽ ടാറ്റു പതിച്ച മോഷ്‌ടാവിന്റെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. പ്രതിയെ കുറിച്ചറിയാവുന്നർ മ്യൂസിയം പോലീസിന്...

കോവിഡ് കൂട്ടപരിശോധന; ഫലം ഇന്ന് വന്നേക്കും; നിയന്ത്രണങ്ങൾ കർശനമാക്കാൻ ആലോചന

തിരുവനന്തപുരം: രണ്ട് ദിവസത്തെ കോവിഡ് കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്തുവന്നേക്കും. രോഗവ്യാപന നിരക്ക് ഉയരുകയാണെങ്കിൽ പ്രാദേശിക നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ആലോചന. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രി രണ്ട് ലക്ഷം വാക്‌സിൻ ഡോസ് സംസ്‌ഥാനത്ത്...

‘ഷംസീറിന്റെ ഭാര്യ ആയതിനാൽ വീട്ടിൽ ഇരുന്നാൽ മതി എന്നാണോ’; വിവാദത്തിൽ പ്രതികരിച്ച് ഷഹല

കണ്ണൂര്‍: സര്‍വകലാശാലയില്‍ ചട്ടം മറികടന്ന് തന്നെ നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണത്തിന് എതിരെ സിപിഐഎം നേതാവും തലശ്ശേരി എംഎല്‍എയുമായ എഎന്‍ ഷംസീറിന്റെ ഭാര്യ ഡോ ഷഹല. സര്‍വകലാശാല ആവശ്യപ്പെടുന്ന യോഗ്യത ഉള്ളതുകൊണ്ടാണ് അപേക്ഷിച്ചതെന്നും...

പരാതിക്ക് പിന്നിൽ ഒരു സംഘം; രാഷ്‌ട്രീയ ജീവിതം തകർക്കാൻ ശ്രമം; ജി സുധാകരൻ

ആലപ്പുഴ: തനിക്കെതിരായ ആരോപണം രാഷ്‌ട്രീയ ധാർമികത ഇല്ലാത്തതാണെന്ന് മന്ത്രി ജി സുധാകരൻ. സംശുദ്ധമായ രാഷ്‌ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുൻ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗം പരാതി നൽകിയ സംഭവത്തിൽ...
- Advertisement -