പൂരം നടത്തിപ്പിൽ നിന്ന് പിന്നോട്ടില്ല; തടസപ്പെടുത്തരുത് എന്ന് ടിഎൻ പ്രതാപൻ എംപി
തൃശൂർ: പൂരം നടത്തിപ്പിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്‌തമാക്കി കൊച്ചിൻ ദേവസ്വം ബോർഡ്. ജനപങ്കാളിത്തം കുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം ബോർഡ് അംഗങ്ങൾ അറിയിച്ചു.
തൃശൂർ പൂരം നടത്തുന്നത് തടസപ്പെടുത്തരുത്...
യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് തകരാറ്; കൊച്ചിയില്‍ ഇടിച്ചിറക്കി
കൊച്ചി: പ്രമുഖ വ്യവസായി എംഎ യൂസഫലി യാത്ര ചെയ്‌തിരുന്ന ഹെലികോപ്റ്റര്‍ അടിയന്തരമായി ഇടിച്ചിറക്കി. എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും ആയിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജനവാസ കേന്ദ്രത്തിന്...
‘ഏത് സംഘം അന്വേഷിച്ചാലും നീതി കിട്ടണം’; മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ
പാനൂർ: മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സഹോദരൻ മുഹ്‌സിൻ. മൻസൂറിനെ വെട്ടിയത് ശ്രീരാഗോ നിജിനോ ആണെന്നും ഏത് സംഘം കേസ് അന്വേഷിച്ചാലും സഹോദരന് നീതി കിട്ടണമെന്നും മുഹ്‌സിൻ...
ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കുന്നില്ല; സിനിമാ സംഘടനകൾക്ക് നേരെ കാർക്കിച്ച് തുപ്പി ഹരീഷ് പേരടി
പാലക്കാട്: കടമ്പഴിപ്പുറത്ത് സംഘപരിവാർ പ്രവർത്തകർ മലയാള സിനിമയുടെ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത സിനിമാ സംഘടനക്ക് എതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.
കേരളത്തിൽ ഒരു മലയാള സിനിമയുടെ...
സ്‌കൂളുകൾ ജൂണിൽ തുറന്നേക്കില്ല; അവ്യക്‌തത തുടരുന്നു
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലാത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിൽ അവ്യക്‌തത. ജൂണിൽ സ്‌കൂളുകൾ തുറന്നേക്കില്ല എന്നാണ് വിവരം. പുതിയ സർക്കാർ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
നിലവിലെ...
കോവിഡ്; കേരളത്തിൽ രണ്ടാം തരംഗം തന്നെയെന്ന് വിദഗ്‌ധ സമിതി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കുതിച്ചുയരുന്ന പുതിയ കേസുകൾ കോവിഡിന്റെ രണ്ടാം തരംഗമാണെന്ന് സ്‌ഥിരീകരിച്ച് വിദഗ്‌ധ സമിതി. മറ്റ് സംസ്‌ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണം കുറവാണെങ്കിലും കേരളത്തിലെ പ്രതിദിന കോവിഡ് കേസുകളുടെ പെട്ടെന്നുള്ള വർധന രണ്ടാം...
ലോക്ക്ഡൗണില്ല; പ്രാദേശിക നിയന്ത്രണങ്ങൾ കർശനമാക്കും; ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകവേ പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ്. കണ്ടെയ്‌ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. അതത് ജില്ലകളിലെ സാഹചര്യം വിലയിരുത്തി ജില്ലാ...
ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ റെയ്‌ഡ്; ലഹരിമരുന്ന് പിടികൂടി; അറസ്‌റ്റ്
എറണാകുളം: കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ നടത്തിയ മിന്നൽ പരിശോധനയിൽ ഡിജെയടക്കം നാല് പേർ അറസ്‌റ്റിൽ. കസ്‌റ്റംസും എക്‌സൈസും സംയുക്‌തമായാണ് റെയ്‌ഡ് നടത്തിയത്. എംഡിഎംഎയും കഞ്ചാവും ഉൾപ്പടെയുള്ള ലഹരി മരുന്നുകളും ഇവിടങ്ങളിൽ നിന്ന്...








































