സ്‌കൂളുകൾ ജൂണിൽ തുറന്നേക്കില്ല; അവ്യക്‌തത തുടരുന്നു

By News Desk, Malabar News
kerala-school-open
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലാത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിൽ അവ്യക്‌തത. ജൂണിൽ സ്‌കൂളുകൾ തുറന്നേക്കില്ല എന്നാണ് വിവരം. പുതിയ സർക്കാർ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

നിലവിലെ സാഹചര്യത്തിൽ പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോഴും ഓൺലൈൻ ക്‌ളാസുകൾ തുടരാനാണ് സാധ്യത. അതേസമയം, സംസ്‌ഥാനത്ത്‌ കോവിഡിന്റെ രണ്ടാം തരംഗമാണെന്ന് വിദഗ്‌ധ സമിതി സ്‌ഥിരീകരിച്ചു. പടർന്ന് പിടിക്കുന്നത് ജനിതക മാറ്റം വന്ന വൈറസ് ആണോയെന്നും സംശയമുണ്ട്. ജനിതക വ്യതിയാനം പരിശോധിക്കാൻ ജില്ലകളിൽ നിന്നുള്ള സാമ്പിളുകൾ ഡെൽഹിയിലേക്ക് അയച്ചിട്ടുണ്ട്.

Also Read: ലോക്ക്ഡൗണില്ല; പ്രാദേശിക നിയന്ത്രണങ്ങൾ കർശനമാക്കും; ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE