എൻസിബി കസ്‌റ്റഡി നീട്ടി ചോദിച്ചില്ല; ബിനീഷിനെ ജയിലിലേക്ക് മാറ്റി
ബംഗളൂര്: നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ (എൻസിബി) യുടെ കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിനീഷ് കോടിയേരിയെ ജയിലിലേക്ക് മാറ്റി. ബിനീഷിന്റെ കസ്‌റ്റഡി എൻസിബി നീട്ടി ചോദിക്കാത്തതിനെ തുടർന്നാണ് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയത്....
ബിനീഷ് കോടിയേരിയെ പുറത്താക്കണം; എഎംഎംഎ യോഗത്തില്‍ അംഗങ്ങള്‍
കൊച്ചി: താര സംഘടനയായ എഎംഎംഎയില്‍ നിന്ന് ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. യോഗം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. പ്രസിഡണ്ട് മോഹന്‍ലാല്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ബിനീഷിനെ...
പിജെ ജോസഫിന്റെ മകന്‍ ജോ ജോസഫ് അന്തരിച്ചു
കോട്ടയം: കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയുടെ ഇളയ മകന്‍ ജോ ജോസഫ് (34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
കൈറ്റ് സിഇഒക്കും മാനേജര്‍ക്കും എതിരെ സ്‌പീക്കര്‍ക്ക് നോട്ടീസ് നല്‍കി ചെന്നിത്തല
തിരുവനന്തപുരം: കൈറ്റ് സിഇഒ അന്‍വര്‍ സാദത്തിനും മാനേജര്‍ ദീപ അനിരുദ്ധനും എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സ്‌പീക്കര്‍ക്ക് നോട്ടീസ് നല്‍കി. അവകാശ ലംഘനത്തിനാണ് ഇവര്‍ക്കെതിരെ നോട്ടീസ് നല്‍കിയത്.
നേരത്തെ കൈറ്റ് ഉള്‍പ്പെടെയുള്ള...
‘രണ്ടില’ ജോസിന് തന്നെ
കൊച്ചി: രണ്ടില ചിഹ്നം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തന്നെ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ചോദ്യം...
വഞ്ചനാക്കുറ്റം; പീരുമേട് എംഎല്‍എയുടെ ഭര്‍ത്താവിനെതിരെ കേസ്
ഇടുക്കി: 2016ല്‍ തിരഞ്ഞെടുപ്പ് ചെലവിലേക്ക് വാങ്ങിയ 15 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ പീരുമേട് എംഎല്‍എ ഇഎസ് ബിജിമോളുടെ ഭര്‍ത്താവിനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസ്. ഉപ്പുതറ കോതപാറ കപ്പാലുംമൂട്ടില്‍ കെഎം ജോണിന്റെ...
സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം; ഫാന്‍ കേന്ദ്രലാബില്‍ പരിശോധിക്കാന്‍ പോലീസ് സംഘം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി കേന്ദ്ര ലാബിലേക്കയച്ച് പോലീസ്. തീപിടിത്തം സംബന്ധിച്ച് കൂടുതല്‍ വ്യക്‌തത വരുത്താനാണ് നടപടി. അതേസമയം തീപ്പിടിത്തമുണ്ടായത് ഫാനില്‍ നിന്നാണെന്ന നിലപാടില്‍ ഉറച്ചു...
സ്വപ്‌നയുടെ ശബ്‌ദരേഖ പോലീസിന്റെ നാടകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടേതെന്ന പേരില്‍ പുറത്തിറങ്ങിയ ശബ്‌ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് ആസൂത്രണം ചെയ്‌തതാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും രക്ഷിക്കാന്‍ വേണ്ടി കേരളാ പൊലീസ് ഇറക്കിയ...






































