ഉപയോഗം കൂടി; സംസ്‌ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് അറിയിപ്പ്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ...
‘വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഓർക്കണം; മര്യാദകേട് കാണിച്ചാൽ നിയമം കൈയ്യിലെടുക്കും’
ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്‌ഥരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്‌ത് സിപിഎം നേതാവ് എംഎം മണി. ഉദ്യോഗസ്‌ഥർ മര്യാദയ്‌ക്കിരുന്നില്ലെങ്കിൽ നിയമം കൈയ്യിലെടുക്കുമെന്നാണ് മണിയുടെ ഭീഷണി.
റവന്യൂ ഭൂമി വനംവകുപ്പ് കൈയ്യടക്കുന്നു എന്നാരോപിച്ച് ഇടുക്കി കഞ്ഞിക്കുഴിയിൽ കർഷക...
‘രേഖകൾ കൈമാറാൻ കഴിയില്ല’; വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി പിഎസ്‌സി
തിരുവനന്തപുരം: മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ റാങ്ക് പട്ടികയിലേക്ക് നടന്ന പരീക്ഷയുടെ വിവരങ്ങൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി പിഎസ്‌സി. രേഖകൾ കൈമാറാൻ കഴിയില്ലെന്ന്...
‘പൊളിറ്റിക്കൽ ക്രിമിനൽ’ പരാമർശം; ജി സുധാകരന് വക്കീൽ നോട്ടീസ്
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎയും മുതിർന്ന നേതാവുമായ ജി. സുധാകരന് വക്കീൽ നോട്ടീസയച്ച് സിപിഎം നേതാവ്. മാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നും 'പൊളിറ്റിക്കൽ ക്രിമിനൽ' എന്ന് വിളിച്ച് അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
ആലപ്പുഴ ജില്ലാ...
വ്യാജ ഫോൺകോൾ; വിദ്യയെ വിളിച്ചത് ഡെൽഹിയിലെ സൈബർ തട്ടിപ്പ് സംഘം
കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണന് വന്ന വ്യാജ ഫോൺകോൾ ഡെൽഹിയിൽ നിന്നുതന്നെയാണ് സ്‌ഥിരീകരണം. ഡെൽഹിയിലെ സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിൽ. സിം കാർഡ് ഉടമയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കേസ് അന്വേഷിക്കുന്ന...
തേക്കിൻകാട് മൈതാനത്ത് രാഷ്‌ട്രീയ പരിപാടികൾ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്
തൃശൂർ: തേക്കിൻകാട് മൈതാനത്ത് രാഷ്‌ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു. പൊതു ഇടങ്ങൾ രാഷ്‌ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഹൈക്കോടതിയുടെ ഇടപെടൽ.
രാഷ്‌ട്രീയ പാർട്ടികൾ നടത്തുന്ന പൊതുസമ്മേളനങ്ങൾ, യോഗങ്ങൾ, റാലികൾ,...
‘വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യം; ജനങ്ങൾ സഹകരിക്കണം’
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. സംസ്‌ഥാനത്ത് നിലവിൽ തുടരുന്ന വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമാണെന്നും ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മുൻ വർഷത്തേക്കാൾ വൈദ്യുതി ഉപയോഗം കൂടി. എന്നാൽ,...
നെൻമാറ ഇരട്ടക്കൊല; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, ശിക്ഷാവിധി നാളെ
പാലക്കാട്: കേരളം കാത്തിരുന്ന നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ചെന്താമരയുടെ (59) ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദം പൂർത്തിയായി. ചെന്താമര സ്‌ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സമൂഹത്തിന് ആപത്താണെന്നും വധശിക്ഷ...







































