പീഡനക്കേസ്; മുൻ ഗവ. പ്‌ളീഡർ പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ആരോപണ വിധേയനായ മുൻ സീനിയർ ഗവ. പ്‌ളീഡർ പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പത്ത് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങിയാൽ...
തൃശൂർ പൂരം പ്രതിസന്ധി; ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് രമേശ് ചെന്നിത്തല
തൃശൂർ: തൃശൂർ പൂരം പ്രദർശന നഗരിയുടെ വാടക കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും എന്താണ് ഇടപെടാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പൂരം...
സത്യപ്രതിജ്‌ഞ 29ന്; ഒരുക്കങ്ങൾ തുടങ്ങി രാജ്‌ഭവൻ- മുഖ്യമന്ത്രി അറിയിപ്പ് നൽകും
തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ ഈ മാസം 29ന് നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു രാജ്ഭവൻ. സർക്കാരിൽ നിന്ന് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചതോടെയാണ് ഗവർണർ 29ന് സമയം നൽകിയത്. എന്നാൽ, 24ന് നടക്കുന്ന എൽഡിഎഫ്...
കെഎസ്‌യു മാർച്ചിൽ സംഘർഷം, ലാത്തിചാർജ്; പോലീസിന് നേരെ മുളകുപൊടി പ്രയോഗം
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിചാർജ് നടത്തി. സംഘർഷത്തിൽ...
‘മറ്റു കാര്യങ്ങൾക്ക് ചിലവാക്കാൻ പണമുണ്ട്, പെൻഷൻ കൊടുക്കാനില്ല’; സർക്കാരിന് രൂക്ഷവിമർശനം
എറണാകുളം: പെൻഷൻ മുടങ്ങിയതിനെതിരെ ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹരജിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി. മറ്റു കാര്യങ്ങൾക്ക് പണം ചിലവാക്കാൻ സർക്കാരിന്റെ കൈയിൽ ഉണ്ടെന്നും, പാവപ്പെട്ട ജനങ്ങൾക്ക് പെൻഷൻ കൊടുക്കാൻ...
‘ഗവർണർ ഭരണഘടനാ ചുമതല നിറവേറ്റുന്നില്ല’; രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു കേരളം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു കേരളം. ഗവർണർ ഭരണഘടനാ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോകോൾ ലംഘനം നിരന്തരം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ കത്ത്. ഗവർണറും സംസ്‌ഥാന സർക്കാറും തമ്മിൽ...
കൊവിഡ് ജാഗ്രത തുടരണം; സംസ്‌ഥാനത്ത് ഇന്നലെ 300 പേർക്ക് രോഗം
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്‌ഥാനത്ത് ഇന്നലെ 300 പേർക്കാണ് കൊവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ ആക്റ്റീവ് കേസുകൾ 2341 ആയി ഉയർന്നു. കേരളത്തിൽ ഇന്നലെ മൂന്ന് മരണം കൂടി...
കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന്; പ്രതിഷേധിക്കാൻ എസ്എഫ്ഐ
കോഴിക്കോട്: വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ, കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഗവർണർ നോമിനേറ്റ് ചെയ്‌ത 18 അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ്...







































