നിയമസഭാ കയ്യാങ്കളി കേസ്; തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ്- വിമർശിച്ചു കോടതി
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ നാടകീയ നീക്കവുമായി പോലീസ്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി സജീവ് തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹരജി നൽകിയത്. കേസിൽ ഒട്ടേറെ...
കുട്ടികളെ ബുദ്ധിമുട്ടിക്കരുത്, മഴയുണ്ടെങ്കിൽ തലേദിവസം അവധി പ്രഖ്യാപിക്കണം; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളെ ബുദ്ധിമുട്ടിക്കാതെ തലേദിവസം തന്നെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധി പ്രഖ്യാപിക്കുന്നത് വൈകുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടാകുന്നതായി...
സംസ്‌ഥാനത്ത് പ്ളസ് വൺ ക്‌ളാസുകൾ നാളെ തുടങ്ങും; ഇന്ന് ശുചീകരണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ ക്‌ളാസുകൾ നാളെ മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായിരുന്നു. സപ്ളിമെന്ററി അലോട്ട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്‌ളാസുകൾ തുടങ്ങാൻ തടസങ്ങളില്ലെന്ന് ഇന്നലെ വിദ്യാഭ്യാസ...
ശബരിമല വിമാനത്താവള പദ്ധതി; സാമൂഹികാഘാത പഠനറിപ്പോർട് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ വികസന സ്വപ്‌നമായ ശബരിമല വിമാനത്താവള പദ്ധതിയുടെ സാമൂഹികാഘാത അന്തിമറിപ്പോർട് പ്രസിദ്ധീകരിച്ചു. പദ്ധതി 579 കുടുംബങ്ങളെ ബാധിക്കുമെന്നാണ് പഠനറിപ്പോർട്ടിൽ പറയുന്നത്. ചെറുവള്ളി എസ്‌റ്റേറ്റിലെ താമസക്കാരായ കുടുംബങ്ങൾക്ക് പുറമെ എസ്‌റ്റേറ്റിന്...
അതിതീവ്ര മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്ന് ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്...
കനത്ത മഴ; ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു- എൻഡിആർഎഫ് സംഘം സജ്‌ജം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്കുതല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ...
ചമ്പക്കുളത്ത് വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു; മുഴുവൻ പേരെയും രക്ഷപ്പെടുത്തി
കുട്ടനാട്: ചമ്പക്കുളം മൂലം ജലോൽസവത്തിൽ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു. ചമ്പക്കുളം സിഡിഎസ് തുഴഞ്ഞ കാട്ടിൽ തെക്കേത് വള്ളമാണ് മുങ്ങിയത്. മൂന്ന് പങ്കായക്കാർ ഉൾപ്പടെ 22 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. അതിൽ 17...
സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. രണ്ടു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ 15 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. നേരത്തെ ഇതേ ഷട്ടറുകൾ അഞ്ചു സെന്റീമീറ്റർ...






































