കൊച്ചിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ
കൊച്ചി: കൊച്ചിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു വാടക വീട്ടിലാണ് രണ്ട് സ്‌ത്രീകളെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ട ആത്‍മഹത്യയാണെന്നാണ്...
കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം; ഐടി മാനേജരായ യുവാവ് അറസ്‌റ്റിൽ
കൊച്ചി: കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം. വ്യാഴാഴ്‌ച വൈകീട്ട് കലൂർ സ്‌റ്റേഡിയത്തിന് സമീപം നടക്കാനെത്തിയപ്പോഴാണ് യുവാവ് നടിയെ തടഞ്ഞുനിർത്തി ശല്യം ചെയ്യുകയും കടന്നു പിടിക്കുകയും ചെയ്‌തത്. സംഭവത്തിൽ കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ്‌യെ...
നിയമസഭാ തിരഞ്ഞെടുപ്പ്; പത്രികാ സമർപ്പണം തിങ്കളാഴ്‌ച അവസാനിക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്‌ച അവസാനിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, മിന്നൽവേഗത്തിൽ ആദ്യഘട്ട പട്ടികയിറക്കിയ എൽഡിഎഫും എൻഡിഎയും ഇപ്പോഴും മുഴുവൻ സീറ്റിലും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
വൈകിത്തുടങ്ങിയ യുഡിഎഫ് ആകട്ടെ...
തീപിടിത്തത്തിന് പിന്നാലെ രോഗികൾ മരിച്ചു; ആരോപണവുമായി ബന്ധുക്കൾ രംഗത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ബൈക്ക് അപകടത്തെ തുടർന്ന് മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുക്കളാണ് പരാതി ഉന്നയിക്കുന്നത്.
തീപിടിത്തത്തിന്...
സംസ്‌ഥാനത്ത് ചൂട് കൂടുന്നു; 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൂട് കൂടുന്നു. 11 ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്...
ബിഎസ്. അനൂപും ആർഎസ്. അരുൺ രാജും യുഡിഎഫ് വിട്ടു; ബിജെപിയിൽ മൽസരിക്കും
തിരുവനന്തപുരം: ദളിത് കോൺഗ്രസ് നേതാവും മുൻ യുഡിഎഫ് സ്‌ഥാനാർഥിയുമായിരുന്നു ബിഎസ്. അനൂപ് ബിജെപിയിൽ ചേർന്നു. ചിറയിൻകീഴിൽ എൻഡിഎ സ്‌ഥാനാർഥിയാകുമെന്നാണ് വിവരം.
ചിറയിൻകീഴിൽ ഇത്തവണ രമ്യ ഹരിദാസാണ് യുഡിഎഫ് സ്‌ഥാനാർഥി. സീറ്റ് കിട്ടാത്തതിലെ അതൃപ്‌തിയാണ് പാർട്ടി...
‘എൽഡിഎഫിന് മൂന്നാമൂഴം പ്രയാസം, യുഡിഎഫ് പ്രവർത്തനം ആത്‌മാർഥമായി’
ആലപ്പുഴ: സംസ്‌ഥാനത്ത് എൽഡിഎഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ വരാനുള്ള സാധ്യത കുറവാണെന്ന് മുൻ മന്ത്രി ജി. സുധാകരൻ. വലിയൊരു മാറ്റത്തിന് വേണ്ടിയുള്ള രാഷ്‌ട്രീയ സാഹചര്യം കേരളത്തിൽ നിലവിലുണ്ട്. യുഡിഎഫ് ആ രീതിയിലുള്ള പ്രചാരണമാണ്...
‘സ്‌ഥാനാർഥികളെ മാറ്റിയത് പാർട്ടിയുടെ വീഴ്‌ചയല്ല, വോട്ടർ പട്ടിക പരിശോധിക്കാൻ സമയം ലഭിച്ചില്ല’
കോട്ടയം: സ്‌ഥാനാർഥികളായി ആദ്യം പ്രഖ്യാപിച്ചിരുന്ന നടിമാരായ ലക്ഷ്‌മിപ്രിയയെയും വീണാ നായരെയും മാറ്റിയത് പാർട്ടിയുടെ വീഴ്‌ചയല്ലെന്ന് ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും,...







































