തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മെയ് 31ന്; നാമനിർദ്ദേശ പത്രിക 11 വരെ സമർപ്പിക്കാം
തിരുവനന്തപുരം: പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 31ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് നാലിന് തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിക്കും. മെയ് 11...
മാതൃസഹോദരന്റെ വെട്ടേറ്റു; ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം: മാതൃസഹോദരന്റെ വെട്ടേറ്റതിനെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. വർക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവാണ് മരിച്ചത്. 37 വയസായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഷാലുവിനെ അമ്മയുടെ സഹോദരൻ അനിൽ വെട്ടി പരിക്കേൽപ്പിച്ചത്. തുടർന്ന്...
സംസ്‌ഥാനത്ത് അടുത്ത 3 മണിക്കൂറിൽ മിതമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ട മിതമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 5 ജില്ലകളിലാണ് മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
ഷവർമ നിർമാണം; സംസ്‌ഥാനത്ത് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഷവർമ നിർമാണത്തിൽ സംസ്‌ഥാനത്ത് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിനോട് റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടികൾക്ക് സൗജന്യ ചികിൽസ...
സിൽവർ ലൈൻ ബദൽ സംവാദം; പങ്കെടുക്കുന്നതിൽ വ്യക്‌തത നൽകാതെ കെ റെയിൽ എംഡി
തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സിൽവർ ലൈൻ ബദൽ സംവാദത്തിൽ പങ്കെടുക്കുന്നതിൽ വ്യക്‌തത നൽകാതെ കെ റെയിൽ എംഡി. സംവാദത്തിൽ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള നിലപാട് നാളെ അറിയിക്കാമെന്നാണ് എംഡി അജിത്കുമാർ സമിതിയെ...
മൂല്യനിർണയം ബഹിഷ്‌കരിച്ചത് ബോധപൂർവം; പരീക്ഷ അട്ടിമറിക്കാൻ ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം ബഹിഷ്‌കരിച്ച അധ്യാപകർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണ്. വിദ്യാർഥികളെ മറയാക്കി അധ്യാപകർ നടത്തുന്നത് സർക്കാർ വിരുദ്ധ...
ഭക്ഷ്യവിഷബാധ; അനധികൃത ഇറച്ചി കടകൾക്ക് എതിരെ ശക്‌തമായ നടപടി
തിരുവനന്തപുരം: അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. ഇറച്ചിക്കടകളിൽ നിന്ന് ബാക്‌ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദ്ഗധർ പറയുന്നു.
മരക്കുറ്റികളിൽ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും നിർലോഭം തുടരുന്നുണ്ടെന്നും...
നാളത്തെ പരീക്ഷകളും വേരിഫിക്കേഷനും മാറ്റിവച്ചതായി പിഎസ്‌സി
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ നടത്താനിരുന്ന പരീക്ഷകളും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും മാറ്റിവച്ചതായി അറിയിച്ച് പിഎസ്‌സി. ഈദുൽ ഫിത്തർ പ്രമാണിച്ച് മെയ് 3ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് പിഎസ്‌സി അറിയിപ്പ് നൽകിയത്.
നാളെ നടത്താൻ...







































