Sat, May 30, 2026
34 C
Dubai

വാഗമണിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ഇടുക്കി: വാഗമൺ പാലൊഴുകും പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആലപ്പുഴ ശവക്കോട്ടപ്പാലം സ്വദേശി രോഹിത് ചാക്കോ (23) ആണ് മരിച്ചത്. ആലപ്പുഴയിൽ നിന്ന് വാഗമൺ സന്ദർശിക്കാൻ നാലംഗ സംഘത്തിനൊപ്പം എത്തിയതായിരുന്നു രോഹിത്....

ഗോതമ്പില്ല, പകരം റാഗിയും ആട്ടയും; ആദിവാസി ഊരുകൾക്കുള്ള ഭക്ഷ്യധാന്യങ്ങളിൽ മാറ്റം

തിരുവനന്തപുരം: ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളിൽ മാറ്റം വരുത്തുമെന്ന് വ്യക്‌തമാക്കി മന്ത്രി ജിആർ അനിൽ. ഗോതമ്പിന് പകരമായി റാഗി, ആട്ട മാവ് എന്നിവ ഉൾപ്പെടുത്താനാണ് തീരുമാനം. സംസ്‌ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്...

മൽസ്യബന്ധന വല തീവച്ചു നശിപ്പിച്ചു; 10 ലക്ഷം രൂപയുടെ നഷ്‌ടം

ആലപ്പുഴ: മൽസ്യബന്ധന വല തീവച്ചു നശിപ്പിക്കാൻ ശ്രമം. വലിയഴീക്കൽ- തൃക്കുന്നപ്പുഴ തീരദേശ റോഡിന് സമീപം സൂക്ഷിച്ചിരുന്ന 'ശ്രീബുദ്ധൻ' വള്ളത്തിന്റെ വലയാണ് കത്തിനശിച്ചത്. 10 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി എന്നാണ് കണക്കാക്കുന്നത്. തിങ്കളാഴ്‌ച പുലർച്ചെ മൂന്നരയോടെ...

‘നാടിനെ പിന്നോട്ട് കൊണ്ടു പോകുന്നതിനെതിരെ ജാഗ്രത വേണം’; മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തെ നൂറ്റാണ്ടുകള്‍ പുറകോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ക്കെതിരെ ജനം ജാഗരൂകരായിരിക്കണം എന്ന് വിഷുദിന സന്ദേശത്തിൽ മന്ത്രി വി ശിവൻകുട്ടി. സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വിതരണവും കാലുപിടിക്കലും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും തിരികൊളുത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ...

കുട്ടനാട്ടിലെ കർഷകരുടെ പ്രശ്‌നത്തിൽ അടിയന്തിര ഇടപെടൽ വേണം; വിഡി സതീശൻ

ആലപ്പുഴ: കുട്ടനാട്ടിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഴ കനക്കുന്നതോടെ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. വകുപ്പുകൾ...

കർഷക സമരത്തെ അവഹേളിച്ചു; സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം

തൃശൂർ: സുരേഷ് ഗോപി എംപിക്കെതിരെ പ്രതിഷേധവുമായി കർഷകസംഘം പ്രവർത്തകർ. കർഷക സമരത്തെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് തൃശൂർ സ്വരാജ് റൗണ്ടിൽ പ്രതിഷേധം നടത്തിയത്. കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ അമർഷമുണ്ടെനും നിയമങ്ങൾ തിരിച്ചുകൊണ്ടുവരാൻ കർഷകർ തന്നെ...

കാവ്യാ മാധവനെ ചോദ്യംചെയ്യൽ അടുത്ത ആഴ്‌ച; ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യാ മാധവനെ അടുത്ത ആഴ്‌ച ചോദ്യം ചെയ്‌തേക്കുമെന്ന് ക്രൈം ബ്രാഞ്ച്. ഏപ്രിൽ 18 തിങ്കളാഴ്‌ചക്ക് ശേഷം ക്രൈം ബ്രാഞ്ച് സംഘം കാവ്യയെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം....

കാണാതായ നാടൻ പാട്ട് ഗായകന്റെ മൃതദേഹം പാറമടയിൽ നിന്നും കണ്ടെത്തി

തൃശൂർ: രണ്ട് ദിവസം മുൻപ് കാണാതായ നാടൻപാട്ട് ഗായകന്റെ മൃതദേഹം പാറമടയിൽ നിന്നും കണ്ടെത്തി. ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശിയായ കെഎസ് സുജിത്ത്(26) ആണ് മരിച്ചത്. വെള്ളം നിറഞ്ഞു കിടക്കുന്ന പാറമടയിൽ നിന്നുമാണ് സുജിത്തിന്റെ...
- Advertisement -