മദ്യപാനത്തെ തുടർന്ന് സംഘർഷം; പാറശാലയിൽ ഓട്ടോ അടിച്ചു തകർത്തു-രണ്ടുപേർ പിടിയിൽ

By Trainee Reporter, Malabar News
Auto attacked in Parashala- Two arrested
Representational image
Ajwa Travels

തിരുവനന്തപുരം: പാറശാലയിൽ മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഓട്ടോറിക്ഷ അടിച്ചു തകർത്തു. ഒരുമിച്ച് മദ്യപിച്ച കൊറ്റാമം സ്വദേശി സന്തോഷിന്റെ ഓട്ടോറിക്ഷയാണ് സുഹൃത്തുക്കൾ തല്ലിത്തകർത്തത്. നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും നോക്കി നിൽക്കെയായിരുന്നു ആക്രമണം. ഓട്ടോ ഡ്രൈവറുടെ പരാതിയിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

പാറശാലക്കടുത്ത് കൊറ്റാമത്തെ സ്‌റ്റാൻഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് ഇന്ന് ഉച്ചക്ക് ഒരു സംഘം ആളുകൾ അടിച്ചു തകർത്തത്. സന്തോഷിന്റെ സുഹൃത്തായ അജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിൽ. സന്തോഷും അജയനും പതിവായി ഒരുമിച്ച് മദ്യപിക്കാറുണ്ട്. ഇന്ന് മദ്യപിക്കാനായി ഒത്തുകൂടിയപ്പോൾ ഭക്ഷണം വാങ്ങാനായി അജയൻ സന്തോഷിനെ പറഞ്ഞയച്ചു.

തിരിച്ചെത്തിയ സന്തോഷ് ഓട്ടോക്കൂലി ചോദിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമായി. പിന്നാലെ മറ്റു ചിലരെ കൂടി കൂട്ടിവന്ന അജയൻ സന്തോഷിന്റെ ഓട്ടോ അടിച്ചു തകർക്കുകയായിരുന്നു. വാഹനം അടിച്ചു തകർത്ത ശേഷം നാട്ടുകാർ നോക്കിനിൽക്കെ സംഘം കാറിൽ രക്ഷപ്പെട്ടു. സന്തോഷിന്റെ പരാതിയിൽ അജയൻ, മനു എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.

Most Read: ഗുരുതര വീഴ്‌ച; ഡബിൾ ഡോസ് ഇഞ്ചക്ഷൻ നൽകിയ നാല് വയസുകാരൻ അവശനിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE