ആലപ്പുഴയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ നിന്ന് കണ്ടെത്തി
ആലപ്പുഴ: ജില്ലയിലെ തൃക്കുന്നപ്പുഴയിൽ നിന്ന് കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഒക്‌ടോബർ 14ന് തൃക്കുന്നപ്പുഴയിലെ ജോലി സ്‌ഥലത്ത് നിന്ന് കാണാതായ കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാർത്തികപ്പള്ളി...
സംസ്‌ഥാനത്തെ ജയിലുകളിൽ കോവിഡ് രൂക്ഷം; വിയ്യൂരിൽ ഒരാൾ മരിച്ചു
തൃശൂർ: സംസ്‌ഥാനത്തെ ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഒരു തടവുകാരൻ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു. വിയ്യൂർ ജയിലിലെ തടവുകാരനായ സന്തോഷ്(44) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് ഇയാൾ മരിച്ചത്.
വയറുവേദനയും...
സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡിനായി മാറ്റിവെക്കണം; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വെക്കാൻ നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കൂടാതെ ഐസിയു, വെന്റിലേറ്റര്‍ എന്നിവയുള്‍പ്പടെ ആശുപത്രിയില്‍ കോവിഡ് ചികിൽസയിൽ...
രോഗബാധ 45,136, പോസിറ്റിവിറ്റി 44.8%, മരണം 70
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,00,735 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 45,136 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 21,324 പേരും കോവിഡ് മരണം...
ഗർഭിണിയെ അനുഗമിച്ച ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനവുമായി മന്ത്രി
തിരുവനന്തപുരം: ഗര്‍ഭിണിയ്‌ക്ക് താങ്ങും തണലുമായി മറ്റ് ആശുപത്രിയിലേക്ക് അനുഗമിച്ച പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലുള്ള ഡോക്‌ടർമാരേയും നഴ്‌സുമാരേയും അഭിനന്ദിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.
ഗൈനക്കോളജിസ്‌റ്റ്...
നായ റോഡിന് കുറുകെ ചാടി; അപകടത്തിൽപെട്ട ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: നായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപെട്ട ബൈക്ക് യാത്രികൻ മരിച്ചു. താമരശേരി കോരങ്ങാട് വട്ടക്കൊരു അബ്‌ദുള്ളക്കോയ(59) ആണ് മരിച്ചത്. ജില്ലയിലെ പന്നൂർ അങ്ങാടിക്ക് സമീപം ഇന്ന് രാവിലെ 5.15ഓടെയാണ് അപകടം...
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച്
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യുമെന്ന് വ്യക്‌തമാക്കി അന്വേഷണസംഘം. ഇതിനായുള്ള നീക്കങ്ങൾ സജീവമാക്കിയതായും, വിശദമായ ചോദ്യം ചെയ്യൽ...
കർശന നിയന്ത്രണം; ബെവ്കോ ഔട്ട്ലെറ്റുകളും, ബാറുകളും നാളെ പ്രവർത്തിക്കില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളും, ബാറുകളും നാളെ തുറക്കില്ലെന്ന് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്‌ച സംസ്‌ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പശ്‌ചാത്തലത്തിലാണ് ഉത്തരവ്. അതേസമയം കള്ളുഷാപ്പുകൾ പ്രവർത്തിക്കുമെന്നും...








































