തിരുവനന്തപുരം: മദ്യവിതരണത്തിന് സംസ്‌ഥാനത്ത് പുതിയ 17 വെയർഹൗസുകൾ ആരംഭിക്കാൻ സർക്കാർ അനുമതി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 2 വീതം വെയർഹൗസുകളും മറ്റു 11 ജില്ലകളിൽ ഓരോ വെയർഹൗസുകളും സ്‌ഥാപിക്കാന്‍ സർക്കാർ ഉത്തരവിറക്കി.
ബിവറേജസ് കോർപറേഷന്റെ ഈ നിർദ്ദേശം നേരത്തെ എക്‌സൈസ് വകുപ്പ് അംഗീകരിച്ചിരുന്നു. 23 വെയർഹൗസുകളാണ് സംസ്‌ഥാനത്ത് നിലവിലുള്ളത്. കൂടുതൽ വെയർഹൗസുകൾ സ്‌ഥാപിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോർപറേഷൻ എംഡി കഴിഞ്ഞ വർഷം ഡിസംബർ 16നാണ് കത്തയച്ചത്.
20ന് എക്‌സൈസ് കമ്മീഷണറുടെ അനുകൂല റിപ്പോർട് സർക്കാരിനു ലഭിച്ചു. പല സ്‌ഥലങ്ങളിലും വെയർഹൗസുകൾക്ക് ആവശ്യത്തിന് സൗകര്യം ഇല്ലാത്തതിനാൽ മദ്യം ഇറക്കുന്നതിനും കയറ്റുന്നതിനും താമസമുണ്ടാകുന്നതായി ബെവ്കോ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, പുതിയ വെയർഹൗസുകളിൽ എക്‌സൈസിന്റെ പ്രതിനിധി ഉണ്ടാകണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. നടപടികൾ വീഡിയോയിൽ നിരീക്ഷിക്കണം. ക്യൂആർ കോഡ് അധിഷ്‌ഠിതമായ ട്രാക്കിങ് സംവിധാനവും മറ്റ് ഓൺലൈന്‍ സൗകര്യങ്ങളും പുതുതായി തുടങ്ങുന്ന വെയർഹൗസുകളിൽ നടപ്പിലാക്കണമെന്നും ഉത്തരവിൽ പറയുന്നു.
Read Also: പ്രധാനമന്ത്രി സൈനിക വേഷം ധരിച്ച നടപടി; നോട്ടീസ് അയച്ച് കോടതി