തുടരന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ്; എതിർത്ത് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട് പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു. തുടരന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൂർണമായ റിപ്പോർട് കൈമാറാനുള്ള സാഹചര്യമായിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷൻ സമർപ്പിച്ച...
കുതിരാനിലെ രണ്ടാം തുരങ്കം ഭാഗികമായി തുറന്നു കൊടുത്തു
തൃശൂർ: കുതിരാനിലെ രണ്ടാം തുരങ്കം ഭാഗികമായി തുറന്നു കൊടുത്തു. ഒന്നാം തുരങ്കത്തിലെ തിരക്ക് ഒഴിവാനാണ് നടപടി. തൃശൂർ നിന്നും പാലക്കാടേക്കുള്ള വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്ന് നൽകുന്നതെന്ന്...
കെ-റെയിൽ; ഹരജിക്കാരുടെ ഭൂമിയിൽ സർവേ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിനെതിരെ വീണ്ടും ചോദ്യങ്ങളുയർത്തി ഹൈക്കോടതി. കെ-റെയിൽ പദ്ധതിക്കുള്ള ഡിപിആർ തയ്യാറാക്കുന്നതിന് മുൻപ് എങ്ങനെ പ്രിലിമിനറി സർവേ നടത്തി എന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു....
ഇസ്രോ ചാരക്കേസ് ഗൂഢാലോചന; മുൻ എസ്പിയെ സിബിഐ മാപ്പുസാക്ഷിയാക്കും
തിരുവനന്തപുരം: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ നിർണായക നീക്കവുമായി സിബിഐ. കേസിൽ പ്രതിചേർത്ത മുൻ അന്വേഷണ ഉദ്യോഗസ്ഥനെ മാപ്പുസാക്ഷിയാക്കാൻ തീരുമാനം. കേരള പോലീസും ഐബിയും നടത്തിയ ഗൂഢാലോചന തെളിയിക്കാനാണ് മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ...
ഷാൻ വധക്കേസ്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകും
കോട്ടയം: കോട്ടയത്തെ ഷാൻ കൊലപാതകക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകും. 5 പ്രതികളെയും വിശദമായി ചോദ്യം ചെയ്യാൻ പത്ത് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെടുന്നത്. ഇന്നലെ കേസിലെ 4...
സംസ്ഥാനത്ത് സമ്പൂർണ അടച്ചുപൂട്ടൽ ഉണ്ടാകില്ല; റവന്യൂ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സമ്പൂർണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കോവിഡ് തുടങ്ങും മുമ്പ് അടച്ചുപൂട്ടുകയെന്ന സമീപനം സർക്കാരിനില്ലെന്നും ശാസ്ത്രീയമായ സമീപനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും...
സാമൂഹ്യ മാദ്ധ്യമങ്ങളിലെ മത സ്പർധ പോസ്റ്റുകൾ; കർശന നടപടിക്ക് ഒരുങ്ങി പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി മതസ്പർധ വളർത്തുന്ന പോസ്റ്റുകളുടെ പ്രചരണം കൂടുന്നതായി പോലീസ്. ഇത്തരം പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഒരു...
മകരവിളക്ക് തീർഥാടനത്തിന് സമാപനം; ശബരിമല നട ഇന്ന് അടയ്ക്കും
നിലയ്ക്കൽ: മണ്ഡല-മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്....







































