സഹോദരിയുടെ വിവാഹത്തിന് വായ്‌പ ലഭിച്ചില്ല; യുവാവ് ആത്‍മഹത്യ ചെയ്‌തു
തൃശൂർ: സഹോദരിയുടെ വിവാഹം നടത്താൻ വായ്‌പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂർ ചെമ്പൂക്കാവ് സ്വദേശി വിപിനാണ് ആത്‍മഹത്യ ചെയ്‌തത്. സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്തുന്നതിന് വിപിൻ പല സ്വകാര്യ ധനകാര്യ സ്‌ഥാപനങ്ങളെയും...
മുല്ലപ്പെരിയാർ; മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിന് എതിരെ കേരളം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിനെതിരെ കേരളം സുപ്രീം കോടതിയിൽ. വിഷയം ഇന്ന് തന്നെ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നാണ് സൂചന. രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറക്കുന്ന തമിഴ്നാട് നിലപാടിനെതിരെ ശക്‌തമായ...
പൂവാർ ലഹരി പാർട്ടി; കൂടുതൽ പേരെ ഇന്ന് കസ്‌റ്റഡിയിലെടുക്കും
തിരുവനന്തപുരം: പൂവാർ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ പേരെ കസ്‌റ്റഡിയിലെടുക്കും. റിമാൻഡിലായ പാർട്ടി നടത്തിപ്പുകാരൻ അക്ഷയ് മോഹൻ ഉൾപ്പടെ മൂന്ന് പ്രതികളേയും എക്‌സൈസ് വിശദമായി ചോദ്യം ചെയ്യും.
എക്‌സൈസിന്റെ പ്രത്യേക സംഘം ഇന്ന്...
മുല്ലപ്പെരിയാർ; തമിഴ്‌നാടിന്റെ നടപടികൾക്ക് എതിരെ കേരളാ എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കും
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തമിഴ്‌നാട് തുറക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിൽ ഇന്ന് ധർണ നടത്തും. പാർലമെന്റ് കവാടത്തിൽ രാവിലെ 10 മണി മുതലാണ് ധർണ. തമിഴ്‌നാടിന്റെ...
ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാറിൽ ഒന്നൊഴികെ എല്ലാ ഷട്ടറും അടച്ചു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ ഒഴികെ ബാക്കിയെല്ലാം തമിഴ്‌നാട് അടച്ചു. പുലർച്ചെ രണ്ടരയോടെയാണ് ബാക്കി എല്ലാം അടച്ചത്. ഒരു ഷട്ടറിന്റെ 10 സെന്റിമീറ്റർ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞ...
ഫാത്തിമ ലത്തീഫിന്റെ മരണം; പിതാവ് സിബിഐയ്‌ക്ക് ഇന്ന് മൊഴി നൽകും
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്‌ദുൽ ലത്തീഫ് ചെന്നൈ സിബിഐ ആസ്‌ഥാനത്തെത്തി ഇന്ന് മൊഴി നൽകും. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.
മദ്രാസ് ഐഐടിയിൽ ഉപരിപഠനത്തിന്...
സംസ്‌ഥാനത്ത് ഒമൈക്രോണ്‍ സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന്
തിരുവനന്തപുരം: കേരളത്തില്‍ ഒമൈക്രോണ്‍ വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. യുകെയില്‍ നിന്ന് കോഴിക്കോടെത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍, ബന്ധു, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിൽസയില്‍ കഴിയുന്ന തമിഴ്നാട് സ്വദേശി എന്നിവരുടെ സാമ്പിളുകളാണ് പരിശോധനയ്‌ക്ക്...
സന്ദീപ് വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും
പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാർ വധക്കേസിലെ പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കസ്‌റ്റഡിയിലുള്ള അഞ്ച് പ്രതികളെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തു വരികയാണ്. പ്രതികളെ ഒളിവിൽ...








































