Wed, Sep 23, 2026
41 C
Dubai

പെരിയാറിലെ ജലനിരപ്പുയർന്നു; ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി

ആലുവ: എറണാകുളം ജില്ലയിൽ ശക്‌തമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്‌ത്‌ തുടങ്ങിയിരുന്നു. ഇപ്പോഴും മഴ തുടരുകയാണ്. പെരിയാറിലെ ജലനിരപ്പുയർന്ന് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം...

വീരമൃത്യു വരിച്ച മലയാളി ജവാന്റെ ഭൗതിക ശരീരം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

കൊല്ലം: ജമ്മു കശ്‌മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുക. അവിടെ നിന്നും സര്‍ക്കാര്‍ ഭൗതിക ശരീരം ഏറ്റുവാങ്ങും....

പത്തനംതിട്ടയിലും കനത്ത മഴ; അച്ചൻകോവിലാർ കര കവിഞ്ഞൊഴുകുന്നു

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് അച്ചൻകോവിലാർ കര കവിഞ്ഞൊഴുകുന്നു. പത്തനംതിട്ട ജില്ലയിൽ ശക്‌തമായ മഴ തുടരുകയാണ്. അച്ചൻകോവിലാറിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ പെയ്‌തിരുന്നു. ഉരുൾപൊട്ടലിന്റെ സാധ്യതയും ഇവിടെ നിലനിൽക്കുന്നു. പുലർച്ചെയോടെ...

മുല്ലപ്പെരിയാർ ഡാം; ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്‌തമാകുന്നു

കൊച്ചി: മുല്ലപ്പെരിയാർ ഡാം, ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്‌തമാകുന്നു. ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന സേവ് കേരള ബ്രിഗേഡ് ആണ് സമരം തുടങ്ങുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് കമ്മീഷൻ ചെയ്‌തതിന്റെ 126ആം വാർഷിക...

ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം

തൃശൂർ: ജില്ലയിൽ വിവിധ ഇടങ്ങളിൽ കനത്ത മഴ തുടരുന്നു. പെരിങ്ങൽക്കുത്ത് ഡാമിന്റെ വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന നിലയാണ്. താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിത്തുടങ്ങി. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന്...

നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്; അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനം

തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാര ചടങ്ങ്. ഇന്നലെ വൈകുന്നേരത്തോടെ ആണ് മൃതദേഹം തിരുവനന്തപുരം കുണ്ടമന്‍ കടവിലെ വീട്ടിലെത്തിച്ചത്. രാവിലെ...

ശക്‌തമായ മഴ ഇന്നും തുടരും; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ കൂടുതല്‍ ശക്‌തമാകുന്നു. ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച്...

നികുതി വെട്ടിപ്പ്; തിരുവനന്തപുരം കോർപറേഷനിൽ രണ്ട് പേർക്ക് കൂടി സസ്‌പെൻഷൻ

തിരുവനന്തപുരം: കോർപറേഷൻ സോണൽ ഓഫിസുകളിലെ നികുതിപ്പണ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്‌ഥർക്ക് കൂടി സസ്‌പെൻഷൻ. ആറ്റിപ്ര സോണൽ ഓഫിസിലെ ചാർജ് ഓഫീസർ ആയിരുന്ന ഡി സുമതി, ശ്രീകാര്യം സോണലിലെ ചാർജ് ഓഫിസർ ആയിരുന്ന...
- Advertisement -