പാലത്തായി പീഡനക്കേസ്; ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരളം സുപ്രീം കോടതിയിൽ
കണ്ണൂർ: പാലത്തായി പീഡനക്കേസിലെ പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ടും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ട് ഹൗസിൽ കെ. പത്‌മരാജന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയതിനെതിരെ കേരളം സുപ്രീം കോടതിയിൽ.
ഹൈക്കോടതി വിധി റദ്ദാക്കണമെന്ന്...
മുഖ്യമന്ത്രിയുടെ ഹെലികോപ്‌ടർ യാത്ര; പണം മുടക്കിയത് ചിപ്‌സൺ, ചെലവ് 19.88 ലക്ഷം
തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് മുഖ്യമന്ത്രി യാത്ര നടത്തിയ ചാർട്ടേർഡ് വിമാനത്തിന്റെ സ്‌പോൺസർ ഹെലികോപ്‌ടർ കരാർ കമ്പനിയായ ചിപ്‌സൺ ഏവിയേഷൻ ആണെന്ന വിവരങ്ങൾ പുറത്തുവരുന്നു. ചിപ്‌സൺ ഏവിയേഷനാണ് യാത്രയുടെ ബില്ലടച്ചത് എന്നതിന്റെ...
കർത്തയുടെ ഡയറിയിൽ സതീശൻ, പിണറായി, ചെന്നിത്തല; ആരോപണവുമായി ഷോൺ ജോർജ്
തിരുവനന്തപുരം: മാസപ്പടി കേസിൽ ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്ത്. സിഎംആർഎൽ എംഡി എസ്എൻ ശശിധരൻ കർത്തയുടെ ഡയറിയെന്ന പേരിൽ ചില രേഖകൾ പുറത്തുവിട്ടാണ് ഷോൺ ജോർജ് മുഖ്യമന്ത്രി ഉൾപ്പടെയുള്ള കോൺഗ്രസ്...
മിൽമയിലെ ഗുരുതര ക്രമക്കേടുകൾ; അന്വേഷിക്കാൻ മൂന്നംഗ സമിതി
കോഴിക്കോട്: മിൽമയുടെ മലബാർ യൂണിയനിൽ ഉയർന്ന ഗുരുതര ക്രമക്കേടുകൾ അന്വേഷിക്കാൻ മൂന്നംഗ അന്വേഷണ സംഘത്തെ നിയോഗിച്ച് സർക്കാർ. മിൽമ ജോയിന്റ് ഡയറക്‌ടർ ജയസുജീഷ്, ഡെപ്യൂട്ടി ഡയറക്‌ടർ സജിനി, അസി. ഡയറക്‌ടർ സ്‌മിത എന്നിവരടങ്ങുന്ന...
കൊഴുപ്പുനീക്കൽ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ മരണം; കേസെടുത്ത് പോലീസ്
തിരുവല്ല: കയ്യിലെ കൊഴുപ്പുനീക്കൽ ശസ്‌ത്രക്രിയയ്‌ക്ക് പിന്നാലെ ഗുരുതരാവസ്‌ഥയിലായ യുവതി മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. തിരുവല്ലയിലെ റെഡ് ലോഞ്ചസ് എന്ന സ്വകാര്യ വെൽനെസ് ക്ളിനിക്കിനെതിരായാണ് കേസ്. വേങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി വിദ്യയാണ്...
ശബരിമലയിലെ സ്വർണക്കിരീടവും കവർന്നു; സ്ട്രോങ്ങ് റൂമിൽ മുക്കുപണ്ടം
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കിരീടവും കവർന്നതായി റിപ്പോർട്. തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്‌തൻ 2012ൽ സമർപ്പിച്ച 55.75 പവൻ തൂക്കമുള്ള സ്വർണക്കിരീടമാണ് കാണാതായത്. ദേവസ്വം രജിസ്‌റ്ററിൽ കിരീടത്തിന്റെ കണക്ക് ഉണ്ടെങ്കിലും ആറൻമുളയിലെ സ്ട്രോങ്ങ് റൂമിലുള്ളത് മുക്കുപണ്ടം...
കലാസൂര്യന് വിട; സൂര്യ കൃഷ്‌ണമൂർത്തി അന്തരിച്ചു
തിരുവനന്തപുരം: സാംസ്‌കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്‌ണമൂർത്തി അന്തരിച്ചു. 75 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു.
കലയ്‌ക്ക് വേണ്ടി...
മാസപ്പടിക്കേസ്; എസ്ഐടി രൂപീകരിച്ചു, എസ്‌പി വിക്രമന് അന്വേഷണ ചുമതല
തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. എസ്‌പി വിക്രമനാണ് അന്വേഷണ ചുമതല.
ഡിവൈഎസ്‌പിമാരും...








































