Mon, Nov 16, 2026
29 C
Dubai

മുട്ടിൽ മരംമുറി; ആരോപണ വിധേയനായ ഡെപ്യൂട്ടി കൺസർവേറ്റർക്ക് സ്‌ഥലംമാറ്റം

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയനായ ഡെപ്യൂട്ടി കൺസർവേറ്റർ എൻടി സാജനെ സ്‌ഥലംമാറ്റി. കോഴിക്കോട് നിന്നും കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്ററായാണ് സ്‌ഥലം മാറ്റിയത്. സാജനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ...

കെഎസ്ഇബി ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. വൈദ്യുതി നിയമ ഭേദഗതിക്ക് എതിരെയായിരുന്നു പണിമുടക്ക്. പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ ഇതുവരെയും വൈദ്യുതി ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. ബിൽ അവതരിപ്പിക്കുക...

കെടിയു ഓഫ്‌ലൈൻ പരീക്ഷയ്‌ക്ക് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: കെടിയു എഞ്ചിനീയറിംഗ് പരീക്ഷ ഓഫ്‌ലൈനായി നടത്താൻ അനുമതി നൽകി ഹൈക്കോടതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി വ്യക്‌തമാക്കി. കെടിയു എഞ്ചിനീയറിംഗ് പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നതിനെതിരായ വിദ്യാർഥികളുടെ ഹരജി...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ഒന്നാം പ്രതി കീഴടങ്ങി

തൃശൂർ: 300 കോടി രൂപയുടെ കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയും ബാങ്കിന്റെ മുൻ സെക്രട്ടറിയുമായ പിആർ സുനിൽ കുമാർ കീഴടങ്ങി. ഇയാളുടെ അറസ്‌റ്റ് പോലീസ് ഉടൻ രേഖപ്പെടുത്തും....

രോഗബാധ 13,049, പോസിറ്റിവിറ്റി 13.23%, മരണം 105

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 98,640 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 13,049 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 20,004 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

ഇ ബുൾജെറ്റ് വിവാദം; അന്വേഷിക്കുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ഇ ബുൾജെറ്റ് വിവാദം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കിൽ തിരുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി. അതേസമയം, യൂട്യൂബർമാർ ആണെങ്കിലും നിയമലംഘനം അനുവദിക്കില്ലെന്ന് മന്ത്രി...

കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോൽസാഹിപ്പിക്കാനില്ല; മുഈനലി തങ്ങള്‍

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ പരസ്യ വിമർശനത്തിന് പിന്നാലെ മുസ്‌ലിം ലീഗിൽ ഉണ്ടായ തർക്കത്തിൽ പ്രതികരണവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി തങ്ങള്‍. തനിക്ക് ആരോടും വ്യക്‌തി വിരോധമില്ലെന്നും പാർടിയാണ് മുഖ്യമെന്നും...

ഡോക്‌ടർമാർക്ക് എതിരെയുള്ള ആക്രമണം: ശക്‌തമായ നടപടി ഉണ്ടാകും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് എതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളിൽ ശക്‌തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്‌ടർമാര്‍ക്ക് ജോലി നിർവഹിക്കാൻ എല്ലാ സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഡോക്‌ടർമാര്‍ക്ക് എതിരെ നടന്ന...
- Advertisement -