മരംമുറി; കേസെടുക്കൽ നടപടിയുമായി മുന്നോട്ടെന്ന് എകെ ശശീന്ദ്രൻ
തിരുവനന്തപുരം: അനധികൃത മരംമുറി വിവാദത്തിൽ കേസെടുക്കാനുള്ള വനംവകുപ്പ് നടപടിയുമായി മുന്നോട്ട് പോകുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. യഥാർഥ കർഷകർക്ക് ദോഷം വരാതിരിക്കാൻ എന്തുചെയ്യണമെന്ന് ആലോചിക്കും. കേസിൽ കുറ്റക്കാർ ആരെന്ന് കോടതി പരിശോധിക്കട്ടെയെന്നും മന്ത്രി...
ശബരിമല; ഭക്തർക്ക് ഇന്ന് മുതൽ പ്രവേശനം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും
പത്തനംതിട്ട : കർക്കിടകമാസ പൂജകൾക്കായി നട തുറന്ന ശബരിമലയിൽ ഭക്തർക്ക് ദർശനം. വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 5000 പേർക്കാണ് പ്രതിദിനം ശബരിമലയിൽ പ്രവേശനം അനുവദിക്കുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്...
ആനയൂട്ട്; വടക്കുംനാഥ ക്ഷേത്രത്തിൽ ഇന്ന് നടക്കും
തൃശൂർ : വടക്കുംനാഥ ക്ഷേത്രത്തിൽ ഇന്ന് ആനയൂട്ട് നടക്കും. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ കർശന മാനദണ്ഡങ്ങളോടെയാണ് ആനയൂട്ട് നടക്കുക. ഇതോടെ ഈ വർഷത്തെ കർക്കിടക മാസത്തിലെ ആനകളുടെ സുഖചികിൽസക്ക് തുടക്കമാകും.
15 ആനകളെ പങ്കെടുപ്പിച്ചുകൊണ്ട്...
സാമ്പത്തിക പ്രതിസന്ധി; സർക്കാർ സഹായം തേടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം : ബോർഡിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതായി വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ എൻ വാസു. ഇതിന്റെ ഭാഗമായി അടുത്ത മാസത്തെ ശമ്പളം, പെൻഷൻ എന്നിവ നൽകുന്നതിനായി സർക്കാർ സഹായം തേടുമെന്നും...
വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കും; 2 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലാണ് ഇന്ന് മഴ കൂടുതൽ ശക്തമാകാൻ സാധ്യത. ഇതേ തുടർന്ന് വടക്കൻ ജില്ലകളിൽ കർശന...
ആർടിപിസിആറിൽ ഇളവ്; രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ഇനി നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട
തിരുവനന്തപുരം: രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. പകരം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്കും ഈ ഇളവ് ബാധകമാണ്.
ഇതര സംസ്ഥാനങ്ങളിൽ...
കേരളത്തിൽ കോവിഡ് വ്യാപനം; അതിർത്തിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്
നിലമ്പൂർ: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. യാത്രക്കാർക്ക് അതിർത്തി കടക്കാൻ ഇ-പാസിന് പുറമെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൂടി നിർബന്ധമാക്കി. 48 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നടത്തി നെഗറ്റിവ്...
10 ദിവസത്തിനകം കുടിശിക പിരിച്ചെടുക്കണം; നിർദ്ദേശം നൽകി കെഎസ്ഇബി
തിരുവനന്തപുരം : സംസ്ഥാനത്ത് കുടിശികയുള്ള ആളുകളിൽ നിന്നും 10 ദിവസത്തിനകം തുക പിരിച്ചെടുക്കാൻ തീരുമാനിച്ച് വൈദ്യുതി ബോർഡ്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് കെഎസ്ഇബി അടിയന്തര സന്ദേശം നൽകി. കുടിശിക അടക്കാനുള്ള ആളുകളെ...








































