ഒറ്റപ്പാലത്ത് ‘കൂടത്തായി’ മോഡലിൽ കൊലപാതക ശ്രമം; യുവതിക്ക് തടവുശിക്ഷ
ഒറ്റപ്പാലം: ഭക്ഷണത്തിൽ വിഷം കലർത്തി ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിക്ക് അഞ്ച് വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീലയെയാണ്...
നിയന്ത്രണങ്ങളിൽ ഇളവ്; കടകൾ 8 മണി വരെയും, ബാങ്കുകൾ എല്ലാ ദിവസവും തുറക്കാം
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചത്. ഇളവുകളുടെ ഭാഗമായി വ്യാപാര സ്‌ഥാപനങ്ങളുടെ സമയപരിധി നീട്ടി നൽകിയിട്ടുണ്ട്.
ഡി...
വീടുകൾ തകർന്നു; മരങ്ങൾ കടപുഴകി വീണു; ജില്ലകളിൽ നാശം വിതച്ച് കാലവർഷം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം ശക്‌തിപ്പെട്ടതിനെ തുടർന്ന് വിവിധ ജില്ലകളിൽ കനത്ത നാശനഷ്‌ടം. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് മഴ കൂടുതൽ നാശം വിതച്ചിരിക്കുന്നത്.
എറണാകുളം കുന്നത്തുനാട്ടിൽ മഴയിലും കാറ്റിലും കനത്ത നഷ്‌ടങ്ങൾ ഉണ്ടായി. വലമ്പൂർ,...
വാളയാർ കേസ്; സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴിയെടുക്കും
പാലക്കാട് : വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. പാലക്കാട്ടെ ക്യാംപ് ഓഫിസിൽ വച്ച് ഇന്ന് രാവിലെ 11 മണിയോടെയാണ് മൊഴി എടുക്കുക. മാതാപിതാക്കൾക്കൊപ്പം...
യാത്രാ നിയന്ത്രണങ്ങൾ കർശനം; പൊറുതിമുട്ടി കേരളത്തിലേക്കുള്ള യാത്രക്കാർ
തിരുവനന്തപുരം : ഇതര സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന ആവശ്യം ശക്‌തമാകുന്നു. നിലവിൽ 2 ഡോസ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് പോലും ആർടിപിസിആർ പരിശോധന ഫലം...
പരീക്ഷകൾക്ക് മാറ്റമില്ല; നിർദ്ദേശം തള്ളി സാങ്കേതിക സർവകലാശാല
തിരുവനന്തപുരം: എഐസിടിഇ നിർദ്ദേശം മറികടന്ന് പരീക്ഷകളുമായി മുന്നോട്ട് പോകാൻ സാങ്കേതിക സർവകലാശാല. ഇന്ന് മുതലുള്ള പരീക്ഷകൾക്ക് മാറ്റമില്ല. എഐസിടിഇയോട് കാര്യങ്ങൾ വിശദീകരിച്ചുവെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു.
കോവിഡ് വ്യാപനവും ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളും കണക്കിലെടുത്താണ് ഓഫ്‌ലൈൻ...
അർജുൻ ആയങ്കിയെ കസ്‌റ്റഡിയിൽ നൽകണം; കസ്‌റ്റംസ് ഹൈക്കോടതിയിൽ
തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ അർജുൻ ആയങ്കിയെ കസ്‌റ്റഡിയിൽ നൽകണമെന്ന ആവശ്യവുമായി കസ്‌റ്റംസ് ഹൈക്കോടതിയിലേക്ക്. കേസിൽ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ അർജുൻ ആയങ്കിയെ ചോദ്യം ചെയ്യുന്നതിനായാണ് ഇപ്പോൾ കസ്‌റ്റഡി...
ആരാധനാലയങ്ങളിൽ കൂടുതൽ ഇളവ് വേണം; പ്രതിഷേധം ശക്‌തമാക്കാൻ സമസ്‌ത
മലപ്പുറം: ആരാധനാലയങ്ങളിൽ കൂടുതൽ ഇളവ് നൽകണമെന്ന ആവശ്യം സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി സമസ്‌ത രംഗത്ത്. വിഷയം ചർച്ച ചെയ്യാൻ മലപ്പുറം ചേളാരിയിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പോഷക സംഘടനകളുടെ സംയുക്‌ത യോഗം...








































