സ്വർണക്കടത്ത്; സംഘത്തിലെ രണ്ടാമനെ തിരഞ്ഞ് കസ്‌റ്റംസ്; അന്വേഷണം കണ്ണൂർ സ്വദേശിയിലേക്ക്
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സംഘത്തിലെ രണ്ടാമനെ തിരഞ്ഞ് കസ്‌റ്റംസ്. കണ്ണൂർ പാനൂർ സ്വദേശി ശ്രീലാലിലേക്കും അന്വേഷണം എത്തുകയാണ്. കഴിഞ്ഞ ദിവസം ക്വട്ടേഷൻ സംഘങ്ങളുടേതായി പുറത്ത് വന്ന ഫോൺ സംഭാഷണങ്ങളിൽ...
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; സിബിഐ സംഘം ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ശേഖരിക്കാനും സാക്ഷികളുടെ മൊഴി എടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കേസിൽ പ്രതികളുടെ അറസ്‌റ്റ് ഉൾപ്പടെ നിർണായക...
മുട്ടിൽ മരംമുറി; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റവന്യൂ, വനം വകുപ്പുകൾ തമ്മിലുള്ള പോരിൽ താൻ ബലിയാടായതാണെന്ന് പ്രതികളിലൊരാളായ റോജി അഗസ്‌റ്റിൻ കഴിഞ്ഞ...
എതിർപ്പുകൾ പരിഗണിച്ചില്ല; സംസ്‌ഥാനത്ത് സർവകലാശാല പരീക്ഷകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം : സംസ്‌ഥാനത്തെ വിവിധ സർവകലാശാലകളുടെ ബിരുദ-ബിരുദാനന്തര പരീക്ഷകൾക്ക് ഇന്ന് തുടക്കം. വിദ്യാർഥികളുടെ അടക്കം എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് പരീക്ഷകൾ നടത്താനുള്ള തീരുമാനവുമായി സർവകലാശാലകൾ മുന്നോട്ട് പോകുന്നത്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഓഫ്‌ലൈൻ പരീക്ഷ...
സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ വർധന; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം
തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിൽ വർധന ഉണ്ടാകുന്നതായി അധികൃതർ. ഈ സാഹചര്യത്തിൽ പ്രാദേശികമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് സംസ്‌ഥാന സർക്കാർ. വിദഗ്‌ധരുടെ നിർദ്ദേശം...
കോവിഡ് സാഹചര്യത്തിൽ സർവകലാശാല പരീക്ഷകൾ മാറ്റിവെക്കണം; ശശി തരൂർ
തിരുവനന്തപുരം : സംസ്‌ഥാനത്ത് നാളെ മുതൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന സർവകലാശാല പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യവുമായി ശശി തരൂർ എംപി. കോവിഡ് പ്രതിസന്ധികൾ സംസ്‌ഥാനത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്നും, പരീക്ഷകൾ...
ജോലി വാഗ്‌ദാനം ചെയ്‌ത് വീട്ടമ്മയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ
തിരുവനന്തപുരം: ജോലി വാഗ്‌ദാനം ചെയ്‌ത് വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം പേട്ട സ്വദേശി രഞ്‌ജിത് ചന്ദ്രനാണ് പോലീസ് പിടിയിലായത്. ജൂൺ 11നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സംഭവശേഷം ഇയാൾ ഒളിവിൽ പോയി.
സാമൂഹിക...
ശുചീകരണ തൊഴിലാളിക്ക് നേരെ പീഡനശ്രമം; ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ
തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ. തിരുവനന്തപുരം കോർപറേഷനിലെ അജിയെ മ്യൂസിയം പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഓഫീസിനുള്ളിൽ വെച്ച് ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇയാളെ...








































