മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി; പോലീസ് കേസെടുത്തു
കണ്ണൂർ: മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടി. ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പിണറായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടപടിയെ...
കഴക്കൂട്ടത്ത് ത്രികോണ മൽസരം; കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ത്രികോണ പോരാട്ടമാണെന്ന് കടകംപള്ളി സുരേന്ദ്രൻ. വികസനമാണ് കഴക്കൂട്ടത്തെ തിരഞ്ഞെടുപ്പ് ചർച്ചാ വിഷയം, വികസനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ജനം വിധി എഴുതുകയെന്നും...
തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; മുഖ്യപ്രതി പിടിയിൽ
തിരുവനന്തപുരം: കരമനയിലെ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. സുജിത് എന്ന ചിക്കുവാണ് പിടിയിലായത്. ഇതോടെ കേസിൽ 5 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 2 സ്ത്രീകൾ ഉൾപ്പടെ...
അനിൽ ദേശ്മുഖിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി; വിധി ഇന്ന്
മുംബൈ : മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെയുള്ള അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ മഹാരാഷ്ട്ര ഹൈക്കോടതി ഇന്ന് വിധി പറയും. അനിൽ ദേശ്മുഖിനെതിരെ മുംബൈ മുൻ പോലീസ്...
ലാവ്ലിൻ കേസ് നാളെ സുപ്രീം കോടതിയിൽ; സിബിഐ നിലപാട് നിർണായകം
തിരുവനന്തപുരം : സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ദിവസമായ നാളെ തന്നെ സുപ്രീം കോടതി ലാവ്ലിൻ കേസ് പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് നാളെ കേസ് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിർണായക രേഖകൾ സമർപ്പിക്കാമെന്ന്...
തിരക്കഥാകൃത്തും നടനുമായ പി ബാലചന്ദ്രൻ അന്തരിച്ചു
വൈക്കം: പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ (70) അന്തരിച്ചു. ഇന്ന് പുലർച്ചെ 6 മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. 8 മാസത്തോളമായി അസുഖബാധിതനായി ചികിൽസയിലായിരുന്നു. സംസ്കാരം വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ നടക്കും....
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗമെന്ന് സൂചന
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഉയർച്ച. കോവിഡിന്റെ രണ്ടാം തരംഗമാണ് ഇത് സൂചന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 6.2 ശതമാനമെയിരുന്നു കഴിഞ്ഞ ദിവസത്തെ ടിപിആർ നിരക്ക്. ഏറെ ദിവസങ്ങൾക്ക് ശേഷമാണ്...
തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാൻ മുന്നൊരുക്കവുമായി യുഡിഎഫ്
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയുന്നതിന് മുന്നൊരുങ്ങളുമായി യുഡിഎഫ്. ബൂത്ത് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക വാർ റൂം പ്രവർത്തനം തുടങ്ങി. വോട്ട് ഇരട്ടിപ്പും ക്രമക്കേടും സംശയിക്കുന്ന 20 ലക്ഷത്തോളം...








































