കെ മുരളീധരൻ ഏത് മണ്ഡലത്തിൽ മൽസരിക്കാനും ശക്‌തനായ സ്‌ഥാനാർഥി; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം : കെ മുരളീധരൻ ഏത് മണ്ഡലത്തിൽ നിന്ന് മൽസരിക്കാനും ശക്‌തനായ സ്‌ഥാനാർഥിയാണെന്ന് വ്യക്‌തമാക്കി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്നും മൽസരിക്കാൻ കെ മുരളീധരൻ ശക്‌തനായ സ്‌ഥാനാർഥിയാണോ എന്ന ചോദ്യത്തിന്...
തൃശൂർ കോൺഗ്രസിന് തന്നെ; മണ്ഡലം തിരിച്ചു പിടിക്കുമെന്ന് പത്‍മജ വേണുഗോപാല്‍
ഗുരുവായൂർ: ഇത്തവണ തൃശൂര്‍ മണ്ഡലം കോണ്‍ഗ്രസിന് തന്നെയെന്ന് പത്‍മജ വേണുഗോപാല്‍. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും ഇത്തവണ യുഡിഎഫ് അധികാരം തിരിച്ചു പിടിക്കുമെന്നും പത്‍മജ പറഞ്ഞു.
ചെല്ലുന്ന സ്‌ഥലങ്ങളിലൊക്കെ ആളുകളുടെ പ്രതികരണം ശുഭ പ്രതീക്ഷ നൽകുന്നു....
കോന്നി വേണ്ട, മഞ്ചേശ്വരം മതിയെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: രണ്ട് മണ്ഡലങ്ങളിൽ ഒരേ സമയം സ്‌ഥാനാർഥിയാകാൻ കഴിയില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്തും കോന്നിയിലും ഒരേ സമയം സ്‌ഥാനാർഥിയാകാൻ സാധിക്കില്ല. മഞ്ചേശ്വരത്ത് മാത്രം തന്നെ പരിഗണിച്ചാൽ മതിയെന്ന് കെ...
ഫോൺ വിവാദം; വിനോദിനി ബാലകൃഷ്‌ണൻ പോലീസിന് പരാതി നൽകി
തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സമ്മാനിച്ച ഐ ഫോൺ തന്റെ കെവശമുണ്ടെന്ന മാദ്ധ്യമ വാർത്തകളുടെ നിജസ്‌ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം മുൻ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി സംസ്‌ഥാന...
ലൈംഗിക അതിക്രമ പരാതി; സിപിഐ നേതാവിനെതിരെ നടപടി; സ്‌ഥലം മാറ്റം
നെടുങ്കണ്ടം: ജില്ലയിലെ മുതിർന്ന സിപിഐ നേതാവിനെതിരെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണത്തിൽ നടപടി. പരാതിയിൽ നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് വീട്ടമ്മ രംഗത്ത് എത്തിയതിനെ തുടർന്നാണ് താൽകാലിക നടപടി.
ഉടുമ്പൻചോല മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായ...
ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ്; എതിർപ്പുമായി ലീഗ് പ്രാദേശിക നേതൃത്വം
കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ് നൽകിയതിന് എതിരെ ജില്ലാ നേതൃത്വം പരസ്യമായി രംഗത്തെത്തിയതോടെ മുസ്‌ലിം ലീഗ് പ്രതിസന്ധിയിൽ. സ്‌ഥാനാർഥിയെ അടിച്ചേൽപിച്ചാൽ പ്രചാരണത്തിന് ഇറങ്ങില്ലെന്ന നിലപാടിലാണ് നേതാക്കൾ. അതേസമയം,...
തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; കോൺഗ്രസിന്റെ സ്‌ഥാനാർഥി പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. നേമത്ത് കെ മുരളീധരൻ വെല്ലുവിളി ഏറ്റെടുത്തു. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ. തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ മൽസരിപ്പിക്കണമെന്ന ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങി.
കോൺഗ്രസ്...
സ്‌ഥാനാർഥി നിർണയം; പ്രതിഷേധത്തിലും, കൂട്ടരാജിയിലും യുഡിഎഫ്
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മിക്ക മണ്ഡലങ്ങളിലും പ്രതിഷേധം ശക്‌തം. ഇരിക്കൂറിൽ കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിന്റെ സ്‌ഥാനാർഥിത്വത്തിനെതിരെ ശ്രീകണ്‌ഠപുരത്ത് എ ഗ്രൂപ്പ് നേതാക്കൾ പ്രകടനവും...







































