Tue, Nov 24, 2026
29 C
Dubai

കെപിസിസി താല്‍ക്കാലിക അധ്യക്ഷനായി  കെ സുധാകരന്‍ എത്തിയേക്കും

കണ്ണൂര്‍: കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷ സ്‌ഥാനത്തേക്ക്  കെ സുധാകരന്‍ എത്തിയേക്കും. നിലവിലെ അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നതിനാലാണ് താല്‍ക്കാലിക അധ്യക്ഷനായി കെ സുധാകാരനെ പരിഗണിക്കുന്നത്. സ്‌ഥാനാർഥി നിര്‍ണയം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; കരാറിൽ ഒപ്പിട്ടു

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറികൊണ്ടുള്ള കരാറിൽ ഒപ്പിട്ടു. ഡെൽഹിയിൽ ചൊവ്വാഴ്‌ച രാവിലെ എയർപോർട്ട് അതോറിറ്റിയും അദാനി എന്റർപ്രൈസസ് ലിമിറ്റഡും തമ്മിലാണ് കരാറിൽ ഒപ്പിട്ടത്. തിരുവനന്തപുരത്തിന് പുറമെ ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും അദാനി...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജി 21ന് പരിഗണിക്കും

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക കോടതി ഈ മാസം 21ആം തീയതി പരിഗണിക്കും. ജാമ്യവ്യവസ്‌ഥകള്‍ ലംഘിച്ചെന്ന കാരണം കാണിച്ചുകൊണ്ടാണ്...

കല്‍പ്പറ്റയില്‍ ലീഗിനും ശക്‌തരായ സ്‌ഥാനാർഥികളുണ്ട്; യഹിയാ ഖാന്‍

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്ന്  മുല്ലപ്പള്ളി രാമചന്ദ്രന്‍ മൽസരിച്ചേക്കുമെന്ന  സൂചനകള്‍ക്ക് പിന്നാലെ എതിര്‍പ്പുമായി ലീഗ് ജില്ലാ കമ്മറ്റി. ഇത്തവണ കല്‍പ്പറ്റ കോണ്‍ഗ്രസിന് നല്‍കണമെന്ന് പറയാനാവില്ലെന്ന്  ലീഗ് ജില്ലാ സെക്രട്ടറി...

സ്വര്‍ണ്ണക്കടത്ത് കേസ്; 7 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി കോടതി ഉത്തരവ്

തിരുവനന്തപുരം : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ മുഖ്യപ്രതികള്‍ ഉള്‍പ്പടെ 7 പേരുടെ റിമാന്‍ഡ് കാലാവധി നീട്ടി കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സ്വപ്‍ന സുരേഷ്,...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; മാതാവിനെതിരെ തെളിവുകളുണ്ടെന്ന് സർക്കാർ കോടതിയിൽ

കൊച്ചി: കടയ്‌ക്കാവൂർ പോക്‌സോ കേസിൽ മാതാവിന്റെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ. മാതാവിന്റെ മൊബൈലിൽ നിന്ന് തെളിവുകൾ ലഭിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതിയിൽ മാതാവിന്റെ...

രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍; കേരളത്തില്‍ നാളെ രാവിലെയെത്തും

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ രണ്ടാംഘട്ട വാക്‌സിന്‍ നാളെ രാവിലെയോടെ കേരളത്തിലെത്തും. രാവിലെ 11.15ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗോ എയര്‍ വിമാനത്തിലാണ് വാക്‌സിന്‍ എത്തിക്കുന്നത്. എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ്...

30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികൾക്ക് ലിംഗമാറ്റ ശസ്‌ത്രക്രിയക്കുള്ള തുക അനുവദിച്ചു

തിരുവനന്തപുരം: ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് വിധേയരായ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് കൂടി തുക അനുവദിച്ചതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ...
- Advertisement -