Fri, Nov 27, 2026
24 C
Dubai

സംസ്‌ഥാനത്ത് ഇന്ന് തീയേറ്റര്‍ തുറക്കില്ല; തീയേറ്റര്‍ ഉടമകൾ യോഗം ചേരും

കൊച്ചി: സംസ്‌ഥാനത്ത് സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനം പുനഃരാരംഭിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ തീയേറ്ററുടമകള്‍ ഇന്ന് യോഗം ചേരും. ഇന്ന് മുതല്‍ സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു എങ്കിലും പ്രദര്‍ശനം തുടങ്ങുന്നതില്‍ അനിശ്‌ചിതത്വം...

സ്‌പീക്കറുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടീസയച്ച് കസ്‌റ്റംസ്‌; ഇന്ന് ഹാജരാകണം

കൊച്ചി: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് കസ്‌റ്റംസ്‌ നോട്ടീസ് അയച്ചു. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്‌പീക്കറെ...

പാലാരിവട്ടം അഴിമതി; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അറസ്‌റ്റിലായ ശേഷം ഇബ്രാഹിംകുഞ്ഞ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ ഇളവ്...

അവകാശം നഷ്‌ടപ്പെട്ടെന്ന് പറയുന്നവര്‍ തീവ്രവാദികളായി മുദ്ര കുത്തപ്പെടുന്നു; ഇടി മുഹമ്മദ് ബഷീര്‍ എംപി

പുത്തനത്താണി: ഭരണഘടനാപരമായ അവകാശങ്ങള്‍ നഷ്‌ടപ്പെട്ടെന്ന് പറയുന്നതിന്റെ പേരില്‍ മുസ്‌ലിംകള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നുവെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. അസ്‌തിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍...

‘വർത്തമാനം’ സെൻസർ ബോർഡ് അനുമതിനേടി; ഇത് മതേതര മനസുകളുടെ വിജയം -ആര്യാടൻ ഷൗക്കത്ത്

മലപ്പുറം: തിരക്കഥാകൃത്തും നിർമാതാവും ആര്യാടൻ ഷൗക്കത്തായത് കൊണ്ട് 'വര്‍ത്തമാനം' സിനിമക്ക് രാജ്യവിരുദ്ധ സിനിമാപട്ടം നൽകിയ കേരളത്തിലെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി നേതാവുമായ അഡ്വ. സന്ദീപ് കുമാറിന് തിരിച്ചടി. കേരളത്തിലെ റീജിയണല്‍ സെന്‍സര്‍...

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട്; ബല പരിശോധന നാളെ

വടക്കാഞ്ചേരി: ലൈഫ് മിഷന്‍ ക്രമക്കേടിലെ വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ബല പരിശോധന നാളെ നടത്തും. നാളെ രാവിലെ 10 മണിക്കാണ് പരിശോധന നടക്കുക. പരിശോധനക്കായി ലൈഫ് മിഷന്‍ എഞ്ചിനീയറും പൊതുമരാമത്ത് ബില്‍ഡിംഗ്...

13കാരനെ പീഡിപ്പിച്ച മാതാവ് അറസ്‌റ്റിൽ

തിരുവനന്തപുരം: 13 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവ് അറസ്‌റ്റിൽ. തിരുവനന്തപുരം കടക്കാവൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് മാതാവിന് എതിരെ പോലീസ് കേസെടുത്തത്. കുട്ടിയെ ചൈൽഡ്...

അനില്‍ പനച്ചൂരാന് വിട; സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്നു

ആലപ്പുഴ: അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കായംകുളത്തെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ നടന്നത്. പോസ്‌റ്റ് മോര്‍ട്ടത്തിനു ശേഷം വൈകിട്ട് 6.45ഓടെയാണ് മൃതദേഹം കായംകുളം ഗോവിന്ദമുട്ടത്തെ പനച്ചൂര്‍ വീട്ടിലെത്തിച്ചത്. അന്തിമോപചാരം...
- Advertisement -