സംസ്‌ഥാനത്ത് ഇന്ന് തീയേറ്റര്‍ തുറക്കില്ല; തീയേറ്റര്‍ ഉടമകൾ യോഗം ചേരും

By Staff Reporter, Malabar News
theatre
Representational Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശനം പുനഃരാരംഭിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ തീയേറ്ററുടമകള്‍ ഇന്ന് യോഗം ചേരും. ഇന്ന് മുതല്‍ സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു എങ്കിലും പ്രദര്‍ശനം തുടങ്ങുന്നതില്‍ അനിശ്‌ചിതത്വം തുടരുകയാണ്. പുതിയ റിലീസുകള്‍ സംബന്ധിച്ച അവ്യക്‌തതയും സര്‍ക്കാരില്‍നിന്നു സഹായ പ്രഖ്യാപനം വരാത്തതും കാരണം ഇന്ന് സംസ്‌ഥാനത്ത് തീയേറ്ററുകള്‍ തുറക്കില്ല.

ഫിയോക്, ഫിലിം എക്‌സിബിറ്റേഴ്സ് അസോസിയേഷന്‍, എക്‌സിബിറ്റേഴ്സ് ഫെഡറേഷന്‍ എന്നീ മൂന്ന് സംഘടനകളുടെ പ്രതിനിധികളും ചര്‍ച്ച നടത്തും. പ്രധാന സംഘടനയായ ഫിയോക്കിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി രാവിലെയാണ് യോഗം ചേരുക. തുടര്‍ന്ന്, ഫിലിം എക്‌സിബിറ്റേഴ്സ് അസോസിയേഷന്‍, എക്‌സിബിറ്റേഴ്സ് ഫെഡറേഷന്‍ എന്നിവയുടെ ഭാരവാഹികളും ചര്‍ച്ച നടത്തും.

അതേസമയം തിയറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും കൂട്ടായ്‌മയായ ഫിലിം ചേംബര്‍ നാളെയാണ് യോഗം ചേരുക.

ഇളവുകള്‍ ലഭിക്കാതെ പ്രദര്‍ശനം ആരംഭിക്കേണ്ടെന്ന നിലപാടിലാണ് ഭൂരിഭാഗം തീയേറ്റര്‍ ഉടമകളും. ചലച്ചിത്ര മേഖലക്ക് സഹായ പാക്കേജ്, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്-വിനോദ നികുതി എന്നിവ ഒഴിവാക്കല്‍ തുടങ്ങിയ ആവശ്യങ്ങളില്‍ ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ല. 50 ശതമാനം ആളുകളെ വച്ച് തീയേറ്ററുകള്‍ തുറക്കുന്നത് വലിയ ബാധ്യത ഉണ്ടാക്കുമെന്നും തീയേറ്റര്‍ ഉടമകള്‍ വ്യക്‌തമാക്കുന്നു.

Read Also: പാലാരിവട്ടം അഴിമതി; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE