അവകാശം നഷ്‌ടപ്പെട്ടെന്ന് പറയുന്നവര്‍ തീവ്രവാദികളായി മുദ്ര കുത്തപ്പെടുന്നു; ഇടി മുഹമ്മദ് ബഷീര്‍ എംപി

By Desk Reporter, Malabar News
ET Muhammed basheer_SK SSF
സ്വീകരണ സമ്മേളനം ഇടി മുഹമ്മദ് ബഷീര്‍ എംപി ഉൽഘാടനം ചെയ്യുന്നു
Ajwa Travels

പുത്തനത്താണി: ഭരണഘടനാപരമായ അവകാശങ്ങള്‍ നഷ്‌ടപ്പെട്ടെന്ന് പറയുന്നതിന്റെ പേരില്‍ മുസ്‌ലിംകള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നുവെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. അസ്‌തിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന ‘മുന്നേറ്റ യാത്ര’ പുത്തനത്താണിയിൽ എത്തിയപ്പോൾ നല്‍കിയ സ്വീകരണ ചടങ്ങ് ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശന്ന് കരയുന്ന കുട്ടിയുടെ അവകാശം പോലും സമുദായത്തിന് നിഷേധിക്കപ്പെടുന്നു. അവകാശങ്ങള്‍ ചെറുതോതിലെങ്കിലും നടപ്പാക്കാനിരിക്കുന്ന കേരളത്തില്‍ പോലും ഈ അവസ്‌ഥയാണ്. സമുദായത്തിനോ സാമുദായിക രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കോ അനുകൂലമായി വല്ല കാര്യവുമുണ്ടായാല്‍ മുസ്‌ലിംകള്‍ എല്ലാം വാരിക്കൂട്ടുന്നുവെന്ന ആരോപണങ്ങളുയരുന്നു“; ഇടി പറഞ്ഞു.

എംപി തുടർന്നു; കേരളം നാളെ മുസ്‌ലിം രാജ്യമാകുമെന്ന തരത്തിലാണ് പല ടെലിവിഷന്‍ ചര്‍ച്ചകളും നടക്കുന്നത്. സ്‌കോളര്‍ഷിപ്പുകൾ അടക്കമുള്ള ആനൂകുല്യങ്ങള്‍ എല്ലാം മുസ്‌ലിംകള്‍ കൊണ്ടുപോകുന്നുവെന്ന വ്യാജപ്രചരണം നടത്തുകയാണ് പലരും. എന്നാല്‍ മുസ്‌ലിംകൾക്ക് സ്‌കോളര്‍ഷിപ്പുള്ളത് പോലെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കുമുണ്ട്. അവ നിയമപ്രകാരമല്ലാതെ ആര്‍ക്കും കൈപറ്റാന്‍ കഴിയില്ല.

ലൗജിഹാദ് അടക്കം സമുദായത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുകയാണ്. ഇവ യഥാർഥത്തില്‍ സമുദായത്തിന് മാത്രമല്ല, നാടിന് തന്നെ ദ്രോഹമാണ് ചെയ്യുന്നത്. ഇത്തരം പാര്‍ട്ടികളെ കരിമ്പട്ടികയില്‍ പെടുത്തണം. എങ്കിലും നാം വസ്‌തുതകൾ സമാധാനപരമായി പറഞ്ഞുകൊണ്ടിരിക്കണം. വിദ്വേഷ ചിന്ത കൊണ്ടുനടക്കുന്നവര്‍ എപ്പോഴെങ്കിലും സത്യം തിരിച്ചറിയുമെന്നും“; ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

കെകെഎസ്‌ തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്‌ദുൽ വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ പ്രാർഥന നടത്തി. ബഷീര്‍ ഫൈസി ദേശമംഗലം, സ്വാദിഖ് ഫൈസി താനൂര്‍, ഹാരിസ് ഹുദവി കുറ്റിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
SKSSF MUNNETTA YATHRA

സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സിഎച്ച് ത്വയ്യിബ് ഫൈസി, കാടാമ്പുഴ മൂസ ഹാജി, ഡോ സാലിം ഫൈസി കൊളത്തൂര്‍, കെഎം കുട്ടി എടക്കുളം, അഡ്വ. വികെ ഫൈസല്‍ ബാബു, അശ്‌റഫ് അമ്പലത്തിങ്ങല്‍, ഫൈസല്‍ എടശ്ശേരി, എപി സ്വബാഹ്, കെടി ആസാദ്, കെഎംഎ റസാഖ് മുസ്‌ലിയാര്‍, ആതവനാട് മുഹമ്മദ് കുട്ടി, മുഹമ്മദലി മാസ്‌റ്റർ പുളിക്കല്‍, നൗഷാദ് ചെട്ടിപ്പടി, ശഹീര്‍ അന്‍വരി പുറങ്ങ് എന്നിവര്‍ സംസാരിച്ചു. അനീസ് ഫൈസി മാവണ്ടിയൂര്‍ സ്വാഗതവും ശാഹുല്‍ ഹമീദ് ഫൈസി കൈനിക്കര നന്ദിയും പറഞ്ഞു.

സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്,താജുദ്ദീന്‍ ദാരിമി പടന്ന,സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, അബ്‌ദുൽ നാസര്‍ സഅദി, സിദ്ധിഖ് പന്താവൂര്‍, എം അബ്‌ദുള്ളക്കുട്ടി, ഖാസിം ഫൈസി പോത്തന്നൂര്‍, പിവി മുഹമ്മദ് മൗലവി, കെകെഎസ് ആറ്റക്കോയ തങ്ങള്‍, ടിഎ റശീദ് ഫൈസി പൂക്കരത്തറ, ബഷീര്‍ താണിക്കാട്ട്, ഒപിഎം അശ്‌റഫ്, ടിപി സുബൈര്‍ മാസ്‌റ്റര്‍, സിടി ജലീല്‍ മാസ്‌റ്റർ, ആശിഖ് കുഴിപ്പുറം, അയ്യൂബ് മാസ്‌റ്റര്‍ മുട്ടില്‍, ശഹീര്‍ ദേശമംഗലം, മുഹമ്മദ് റാസി ബാഖവി, സുലൈമാന്‍ ഉഗ്രപുരം,സലാം ഫറോക്ക്, മുബാറക്ക് എടവണ്ണപാറ, സുറൂര്‍ പാപിനിശ്ശേരി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇസദുദ്ധീന്‍ മൗലവി പൊതുവാച്ചേരി, സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, സയിദ് മഹ്ശൂഖ് തങ്ങള്‍, നാസര്‍ ഫൈസി കണ്ണൂര്‍, പികെ മുഹമ്മദ് കുട്ടി, അബ്‌ദുൽഖാദര്‍ ഫൈസി കുന്നുംപുറം, കെവി മുസ്‌തഫ ദാരിമി, സി മുഹമ്മദ് ഫൈസി, മുഹമ്മദ് ബാഖവി ഒഴുകൂര്‍, റഷീദ് മുസ്‌ലിയാര്‍ പറമ്പില്‍പീടിക, എ ഉസ്‌മാൻ, അഷ്‌റഫ് മലയില്‍, ശിഹാബുദ്ദീന്‍ ഫൈസി ചേരൂര്‍, സൈതലവി ഫൈസി പരപ്പനങ്ങാടി തുടങ്ങിയവര്‍ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

Most Read: ‘വർത്തമാനം’ സെൻസർ ബോർഡ് അനുമതിനേടി; ഇത് മതേതര മനസുകളുടെ വിജയം -ആര്യാടൻ ഷൗക്കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE