പ്രതീക്ഷയ്‌ക്ക് മങ്ങൽ? അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി
ബെംഗളൂരു: കർണാടക അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. നാളെ അതിരാവിലെ പുനരാരംഭിക്കും. മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ...
സംസ്‌ഥാനത്ത് വീണ്ടും നിപ; 14-കാരന് രോഗം സ്‌ഥിരീകരിച്ചു- ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും നിപ സ്‌ഥിരീകരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മലപ്പുറം പെരിന്തൽമണ്ണ പാണ്ടിക്കോട് സ്വദേശിയായ 14 വയസുകാരനാണ് നിപ സ്‌ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായി. ഗുരുതരാവസ്‌ഥയിലുള്ള...
നിപ സംശയം; ആരോഗ്യമന്ത്രി മലപ്പുറത്തേക്ക്- പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി
തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലയിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. നിപ സാഹചര്യത്തിൽ, ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നിരുന്നു.
അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്നും...
വിൻഡോസ് തകരാർ; സംസ്‌ഥാനത്ത് ഇന്ന് 11 വിമാന സർവീസുകൾ റദ്ദാക്കി
കൊച്ചി: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ പൂർണതോതിൽ പരിഹരിക്കാത്തതിനെ തുടർന്ന് ഇന്നും വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. നെടുമ്പാശേരിയിൽ നിന്നുള്ള ഒമ്പത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇന്ന് റദ്ദാക്കി. ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്.
ബെംഗളൂരു...
സംസ്‌ഥാനത്ത് വീണ്ടും നിപയെന്ന് സംശയം; കോഴിക്കോട് 14-കാരൻ ചികിൽസയിൽ
കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 14 വയസുകാരനാണ് നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഉള്ളത്. കുട്ടിയുടെ സ്‌ക്രീനിങ് പരിശോധനാ ഫലം പോസിറ്റീവാണെന്നാണ് വിവരം....
വടക്കൻ ജില്ലകളിൽ ശക്‌തമായ മഴ തുടരും; ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നും നാളെയും ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ശക്‌തമായ...
പ്രാർഥനയോടെ കേരളം; അർജുനായുള്ള തിരച്ചിൽ തുടരുന്നു
ബെംഗളൂരു: കർണാടക അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ലോറി ഡ്രൈവർ അർജുനായുള്ള രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. മോശം കാലാവസ്‌ഥയെ തുടർന്ന് ഇന്നലെ രാത്രി ഒമ്പത് മണിയോടെ തിരച്ചിൽ നിർത്തിവെച്ചിരുന്നു. മണ്ണിടിച്ചിൽ ഭാഗത്തുള്ള പ്രദേശത്താണ്...
തദ്ദേശസ്‌ഥാപന ഉപതിരഞ്ഞെടുപ്പ്; മഷി പുരട്ടുന്നത് വോട്ടർമാരുടെ ഇടത് നടുവിരലിൽ
തിരുവനന്തപുരം: തദ്ദേശസ്‌ഥാപന തിരഞ്ഞെടുപ്പിൽ മഷി പുരട്ടുന്നത് വോട്ടർമാരുടെ ഇടത് നടുവിരലിൽ ആകണമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചൂണ്ടു വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മായാത്തതിനാലാണ് തീരുമാനം. ഈ...








































