സംസ്‌ഥാനത്ത് ആദ്യം; അമീബിക് മസ്‌തിഷ്‌ക ജ്വരത്തെ അതിജീവിച്ച് 14 വയസുകാരൻ
കോഴിക്കോട്: സംസ്‌ഥാനത്ത് എന്നല്ല, ഇന്ത്യയിൽ ആദ്യമായി അമീബിക് മസ്‌തിഷ്‌ക ജ്വരത്തെ അതിജീവിച്ച് 14 വയസുകാരൻ. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഈ രോഗബാധ മൂലം തുടരെ...
‘അർജുൻ അപകട സ്‌ഥലം കഴിഞ്ഞുപോയിട്ടില്ല’; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി കാർവാർ എസ്‌പി
കാർവാർ: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ ലോറിക്കൊപ്പം ഭൂമിക്കടിയിലായ അർജുൻ ഹൈവേയിലൂടെ അപകട സ്‌ഥലത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി കാർവാർ എസ്‌പി എം നാരായണ. വാഹനം ചെക്ക്പോസ്‌റ്റ് കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചതെന്ന്...
നിപ; മരിച്ച 14 വയസുകാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്
മലപ്പുറം: നിപ ബാധിച്ച് മരിച്ച മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസുകാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്. ഈ മാസം 11ന് രാവിലെ 6.50ന് ചെമ്പ്രശേരി ബസ് സ്‌റ്റോപ്പിൽ നിന്ന് സ്വകാര്യ...
അർജുനായുള്ള തിരച്ചിൽ ഏഴാംനാൾ; കൂടുതൽ സാങ്കേതിക ഉപകരണങ്ങൾ എത്തിക്കും
ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഏഴാം ദിനത്തിലേക്ക് കടന്നു. ഇന്നലെ സൈന്യം തിരച്ചിൽ നടത്തിയെങ്കിലും അർജുനെയും ലോറിയും കണ്ടെത്താനായില്ല. ഇന്ന്...
നിപ; ഐസിഎംആർ സംഘം കോഴിക്കോട്ട്- ഇന്ന് അവലോകന യോഗം
മലപ്പുറം: ജില്ലയിലെ പാണ്ടിക്കാട്ടെ നിപ ബാധയിൽ തുടർനടപടികൾ ആലോചിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആറുപേരുടെയും പരിസരവാസിയായ ഒരാളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്.
കുട്ടിയുടെ സമ്പർക്ക...
വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി
കൽപ്പറ്റ: വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. വയനാട്ടിൽ ഇന്നലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധിയായിരുന്നു. 45 ക്യാമ്പുകളാണ് വയനാട്ടിൽ തുടങ്ങിയിരിക്കുന്നത്. ഇതിൽ 421...
ഈ മാസത്തെ ക്ഷേമപെൻഷൻ ബുധനാഴ്‌ച മുതൽ വിതരണം ചെയ്യും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസത്തെ ക്ഷേമപെൻഷൻ ബുധനാഴ്‌ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. 900 കോടി രൂപയാണ് പെൻഷൻ വിതരണത്തിന് അനുവദിച്ചിരിക്കുന്നത്. അഞ്ചു മാസത്തെ പെൻഷൻ കുടിശിക നൽകാനുണ്ട്. ഇതിൽ...
നിപ മരണം; കേന്ദ്ര സംഘം കേരളത്തിലേക്ക്- ഏഴ് പേരുടെ സാമ്പിളുകൾ നെഗറ്റീവ്
കോഴിക്കോട്: മലപ്പുറത്ത് നിപ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴ് പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആറുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് ചികിൽസയിൽ...






































