Thu, Aug 6, 2026
34 C
Dubai

ഗവർണർ മാദ്ധ്യമങ്ങളെ വിലക്കിയത് ജനാധിപത്യ അവഹേളനം, സിപിഎം

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയുടെ മാദ്ധ്യമ പ്രസ്‌ഥാനമായ 'മാധ്യമം' നേതൃത്വം കൊടുക്കുന്ന മീഡിയ വൺ, ഇടതുപക്ഷ പ്രസ്‌ഥാനങ്ങളുടെ മാദ്ധ്യമ സ്‌ഥാപനമായ കൈരളി എന്നിവരെ വാർത്താ സമ്മേളനത്തിൽ നിന്നും വിലക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ...

ഗവർണറെ മാറ്റൽ; നിയമനിർമാണം നടത്താൻ സർക്കാരിന് പാർട്ടിയുടെ അനുമതി

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്‌ഥാനത്ത് നിന്ന് മാറ്റുന്നതിന് ഏതറ്റം വരെയും പോകുമെന്ന് എംവി ഗോവിന്ദൻ. എന്നാൽ, ചാന്‍സലര്‍ സ്‌ഥാനത്ത് നിന്ന് മാറ്റുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞത്. അതേസമയം, ഗവര്‍ണറെ മാറ്റുന്നതില്‍ നിയമനിര്‍മാണത്തിന്...

പോലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ പീഡിപ്പിക്കൽ; പുത്തന്‍പാലം സ്വദേശി വിഷ്‌ണു അറസ്‌റ്റിൽ

തിരുവനന്തപുരം: നിര്‍ഭയ ഹോമില്‍നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളെ ഷാഡോ പോലീസ് ചമഞ്ഞ് പീഡിപ്പിച്ച കൊലക്കേസ് പ്രതി പിടിയില്‍. തിരുവനന്തപുരം പുത്തന്‍പാലം സ്വദേശി വിഷ്‌ണുവിനെയും ഇയാള്‍ക്ക് ലോഡ്‌ജിൽ മുറി നല്‍കിയ ലോഡ്‌ജ് ഉടമ ബിനുവിനെയും പോലീസ്...

തലശേരിയിൽ 6 വയസുകാരനെ മർദ്ദിച്ച കേസ്; വിചിത്ര വാദവുമായി ഷിഹാദിന്റെ മാതാവ്

തലശേരി: ആറുവയസുകാരനെ അതിക്രൂരമായി ചവിട്ടിയെറിഞ്ഞ സംഭവത്തിൽ വിചിത്ര വാദങ്ങളുമായി കാറിലുണ്ടായിരുന്ന സ്‌ത്രീയും കുട്ടികളും. തങ്ങളോടൊപ്പമുണ്ടായിരുന്ന കുട്ടികളെ കടിക്കാനും അടിക്കാനും ആറുവയസുകാരൻ ശ്രമിച്ചതു കൊണ്ടാണ് മകന് അത്തരത്തിൽ പ്രതികരിക്കേണ്ടി വന്നതെന്ന് സംഭവത്തിൽ അറസ്‌റ്റിലായ ഷിഹാദിന്റെ...

അതിവേഗ നടപടിയുമായി സർക്കാർ; തിരുവനന്തപുരം കോർപറേഷന്റെ നിയമനാധികാരം റദ്ദാക്കി

തിരുവനന്തപുരം: 295 താൽക്കാലിക തസ്‌തികകളിലേക്കു പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിച്ച ആര്യ രാജേന്ദ്രന്റെ കത്ത് പുറത്തായതിനു പിന്നാലെ കോർപറേഷന്റെ നിയമനാധികാരം റദ്ദാക്കി സർക്കാർ. കോർപറേഷനിലെ താൽക്കാലിക ഒഴിവുകളിൽ നിയമനം എംപ്‌ളോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി നടത്തുമെന്ന്...

തലശേരിയിലെ കുട്ടിയെ ഉപദ്രവിച്ച രണ്ടാമൻ കസ്‌റ്റഡിയിൽ; കുട്ടിയുടെ മൊഴിയെടുത്തു

കണ്ണൂർ: കാറിൽ ചാരിനിന്നതിന് ക്രൂരമായി മര്‍ദനമേറ്റ കുട്ടിയെ മറ്റൊരാളും കൂടി ഉപദ്രവിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് ഈ രണ്ടാമനെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിരുന്നു. മഹമൂദ് കുഞ്ഞി എന്ന ഇയാളെ പോലീസ് കണ്ടെത്തി...

മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി; കത്ത് വ്യാജമെന്ന് മേയർ

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്‌തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്‌റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്തുമായി ബന്ധപ്പെട്ട് അന്വേഷണം...

നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നഴ്‌സിംഗ് സീറ്റുകളും പോസ്‌റ്റ് ബേസിക് നഴ്‌സിംഗ് സീറ്റുകളും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വിദേശ രാജ്യങ്ങളിലെ പര്യടനം അവിടങ്ങളിൽ ഹെല്‍ത്ത്...
- Advertisement -