Mon, Aug 17, 2026
34 C
Dubai

ഇന്ത്യക്കാരുമായി പാരിസിന് സമീപം പിടിയിലായ വിമാനം വിട്ടയക്കാൻ ഉത്തരവ്

ന്യൂഡെൽഹി: മനുഷ്യക്കടത്ത് സംശയിച്ചു പാരിസിന് സമീപം അധികൃതർ പിടിച്ചെടുത്ത വിമാനം വിട്ടയക്കാൻ ഫ്രഞ്ച് കോടതിയുടെ ഉത്തരവ്. നിക്കരാഗ്വേയിലേക്ക് പറന്ന വിമാനത്തിൽ ഇന്ത്യക്കാർ ഉൾപ്പടെ 303 യാത്രക്കാരാണ് ഉള്ളത്. അതേസമയം, വിമാനം ഇന്ത്യയിലേക്കാണോ മടങ്ങുകയെന്നത്...

ശബരിമല തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്

പത്തനംതിട്ട: ശബരിമല അയ്യപ്പ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഇന്നലെ 1,00,969 ഭക്‌തരാണ്‌ അയ്യപ്പ ദർശനം നടത്തിയത്. പുല്ലുമേട് കാനന പാത...

25 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; ആളപായമില്ല

ന്യൂഡെൽഹി: 25 ഇന്ത്യൻ നാവികരടങ്ങിയ എണ്ണക്കപ്പലിന് നേരെ ദക്ഷിണ ചെങ്കടലിൽ ഡ്രോൺ ആക്രമണം. യെമനിലെ ഹൂതി വിമതരാണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്. ഗാബണിൽ രജിസ്‌റ്റർ ചെയ്‌ത എംവി സായിബാവ എന്ന എണ്ണക്കപ്പലിന്...

ഭീകരാക്രമണം; കരസേനാ മേധാവി ജമ്മു കശ്‌മീരിലേക്ക്- പ്രവർത്തനങ്ങൾ വിലയിരുത്തും

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ജമ്മു കശ്‌മീർ സന്ദർശിക്കും. തിങ്കളാഴ്‌ച ജമ്മുവിൽ എത്തുന്ന കരസേനാ മേധാവി കശ്‌മീരിലെ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തും. രജൗറിയിൽ...

റോബിൻ ബസ് വിട്ടുനൽകി; 26 മുതൽ സർവീസ് ആരംഭിക്കുമെന്ന് ഉടമ ഗിരീഷ്

പത്തനംതിട്ട: മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് ഉടമ ഗിരീഷിന് വിട്ടുകൊടുത്തു. നിയമലംഘനത്തിന് ചുമത്തിയ പിഴയായ 82,000 രൂപ അടച്ചതിന് പിന്നാലെ ഉടമക്ക് വിട്ടു നൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ്...

ഗുസ്‌തി ഫെഡറേഷൻ ഭരണനിർവഹണം; അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ കേന്ദ്ര നിർദ്ദേശം

ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷന്റെ ഭരണ നിർവഹണത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശം നൽകി കേന്ദ്ര കായിക മന്ത്രാലയം. ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്‌പെൻഡ് ചെയ്‌ത പശ്‌ചാത്തലത്തിലാണ്‌ മന്ത്രാലയം പിടി ഉഷ അധ്യക്ഷനായ ഇന്ത്യൻ...

കണ്ണൂരിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്‌ഫോടനം; കുട്ടികൾക്കടക്കം പരിക്ക്

കണ്ണൂർ: ജില്ലയിലെ പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്‌ഫോടനം. അസം സ്വദേശിക്കും രണ്ടു കുട്ടികൾക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ അസം സ്വദേശി സയിദ് അലിയുടെ കൈയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കൂത്തുപറമ്പിലെ...

അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മന്ത്രിസ്‌ഥാനം രാജിവെച്ചു

തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും മന്ത്രിസ്‌ഥാനം രാജിവെച്ചു. ഇരുവരും രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. കെബി ഗണേഷ് കുമാറും,...
- Advertisement -