പുതിയ റെക്കോർഡ് ഭേദിച്ച് സ്വർണവില; പവന് 47,000 രൂപ കടന്നു
കൊച്ചി: പുതിയ റെക്കോർഡ് ഭേദിച്ച് സംസ്‌ഥാനത്തെ സ്വർണവില. ഇന്ന് പവന് 47,000 രൂപ കടന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചു ഗ്രാമിന് 5885 രൂപയിലും പവന് 47,080 രൂപയിലുമാണ്...
കാട്ടുപന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം: കാട്ടുപന്നിക്ക് കെണിവെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം കിഴിശേരി കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്‌ദു റസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത്...
മിഷോങ് ചുഴലിക്കാറ്റ്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി- ചെന്നൈയിൽ ആരും പുറത്തിറങ്ങരുത്
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിൽ അതീവ ജാഗ്രത. അതിശക്‌തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ ചെന്നൈ നഗരത്തിൽ പല സ്‌ഥലങ്ങളും വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതി ബന്ധം വിച്‌ഛേദിച്ചു. ഇന്ന് പുലർച്ചെ കരതൊടുന്ന...
മുണ്ടുടുത്തു; വിരാട് കോലിയുടെ റസ്‌റ്റോറന്റിൽ യുവാവിന് പ്രവേശനം നിഷേധിച്ചെന്ന് പരാതി
മുംബൈ: ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്‌ഥതയിൽ മുംബൈയിൽ പ്രവർത്തിക്കുന്ന റസ്‌റ്റോറന്റിൽ യുവാവിന് പ്രവേശനം നിഷേധിച്ചെന്ന് പരാതി. തമിഴ്‌നാട് സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിൽ ജുഹുവിലെ വൺ 8...
മിസോറാമിലെ ജനവിധി ഇന്നറിയാം; വോട്ടെണ്ണൽ തുടങ്ങി
ന്യൂഡെൽഹി: മിസോറാമിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 21 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഭരണ കക്ഷിയായ എംഎൻഎഫും പുതിയതായി രൂപീകരിച്ച സോറം...
സാമ്പത്തിക വിദഗ്‌ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമൻ മരിച്ച നിലയിൽ
തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക വിദഗ്‌ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമനെ(74) മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾ ഫോൺ വിളിച്ചപ്പോൾ പ്രതികരണം...
ഐതിഹാസിക വിജയം; വോട്ടർമാർക്ക് നന്ദി, ഉത്തരവാദിത്തം കൂടിയെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്‌ഥാൻ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദി. ഐതിഹാസികവും അപൂർവവുമായ വിജയം, എല്ലാ വോട്ടർമാർക്കും നന്ദി. തന്റെ ഉത്തരവാദിത്തം കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു....
മൂന്നിടങ്ങളിൽ വേരുറപ്പിച്ചു താമര; മിന്നും വിജയാഘോഷത്തിന് പ്രധാനമന്ത്രി എത്തും
ന്യൂഡെൽഹി: മൂന്ന് സംസ്‌ഥാനങ്ങളിലെയും മിന്നും വിജയം ആഘോഷമാക്കാൻ ബിജെപി. വൈകിട്ട് ആറരയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഡെൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യും. വിജയാഘോഷത്തിൽ മുതിർന്ന നേതാക്കളും പങ്കെടുക്കും. പാർട്ടി ആസ്‌ഥാനങ്ങളിൽ വലിയ...








































