Sun, Aug 30, 2026
35 C
Dubai

കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ ആദിവാസി വയോധികൻ കൊല്ലപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി വയോധികനെ കാട്ടാന ചവിട്ടി കൊന്നു. അട്ടപ്പാടി തേക്കുപ്പനയിലാണ് സംഭവം. തേക്കുപ്പന ഊരിലെ ബയ്യപ്പൻ എന്ന രങ്കൻ (65) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ...

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ 12 കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനത്തിന്റെ പശ്‌ചാത്തലത്തിൽ കൊച്ചിയിൽ 12 കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. പുലർച്ചെ വീടുകളിൽ എത്തിയാണ് നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തത്. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡിസിസി സെക്രട്ടറി...

മാനനഷ്‌ടക്കേസ്; കോൺഗ്രസ് ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചേക്കും

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ തള്ളിയ സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചേക്കും. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് രാഹുൽ ഹൈക്കോടതിയിൽ...

ലാവ്‍ലിൻ കേസ്; ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ- സർക്കാരിന് നിർണായകം

ന്യൂഡെൽഹി: എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇത് 33ആം തവണയാണ് കേസ് കോടതിയുടെ പരിഗണനയിൽ വരുന്നത്. ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയതിന്...

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും; കനത്ത സുരക്ഷയിൽ കൊച്ചി നഗരം

തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരളാ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് അഞ്ചുമണിക്ക് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി, തേവര എസ്എച്ച് കോളേജിൽ നടക്കുന്ന റോഡ് ഷോയിലും 'യുവം' പരിപാടിയിലും...

വയനാട് പുഴമുടിയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം

കൽപ്പറ്റ: വയനാട് പുഴമുടിയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം. കണ്ണൂർ, കാസർഗോഡ് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കൽപ്പറ്റ-പടിഞ്ഞാറത്തറ റോസിന് സമീപത്തു വെച്ചാണ് അപകടം നടന്നത്. റോഡ് സൈഡിലെ പോസ്‌റ്റിൽ ഇടിച്ചു നിയന്ത്രണം...

സുഡാൻ കലാപം; വ്യോമസേനയും നാവികസേനയും സജ്‌ജം

ഖാർത്തൂം: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമേധ രക്ഷാദൗത്യത്തിനായി പോർട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ടു...

സംസ്‌ഥാനത്ത്‌ താപനില ഉയരും; ഏഴ് ജില്ലകളിൽ മഞ്ഞ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഏഴ് ജില്ലകളിൽ ഉയർന്ന താപനിലാ മുന്നറിയിപ്പ്. പാലക്കാട്, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞ അലർട് പ്രഖ്യാപിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും...
- Advertisement -