Thu, Nov 19, 2026
29 C
Dubai

രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനെ മാറ്റി. ഡോ. ബി അശോകിനെയാണ് മാറ്റിയത്. അശോകിന് പകരം മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയര്‍മാനാവും. ബി അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റി...

മോൻസൺ മാവുങ്കൽ കേസ്; ജാമ്യഹരജി തള്ളി കോടതി

കൊച്ചി: പുരാവസ്‌ത തട്ടിപ്പ്, പോക്‌സോ കേസുകളിൽ ജയിലിലായ മോൻസൺ മാവുങ്കലിന്റെ ജാമ്യഹരജികൾ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പടെ രണ്ട് പീഡനക്കേസുകളാണ് മോൻസൺ മാവുങ്കലിന്റെ പേരിലുള്ളത്. ജീവനക്കാരിയുടെ മകളെ...

എസ്എഫ്ഐ നേതാവിന് എതിരായ കേസ്; അട്ടിമറി ആരോപിച്ച് യൂത്ത് കോൺഗ്രസ്‌

കൊച്ചി: കസ്‌റ്റഡിയിലായിട്ടും എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആര്‍ഷോക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് കോട്ടയം ഡിവൈഎസ്‌പിക്ക് എതിരെ പരാതി. യൂത്ത് കോണ്‍ഗ്രസാണ് സംസ്‌ഥാന പോലീസ് മേധാവിയ്‌ക്ക് പരാതി നല്‍കിയിരിക്കുന്നത്. കോട്ടയം ഗാന്ധിനഗര്‍ പോലീസ്...

വടക്കൻ കേരളത്തിലെ വിവിധയിടങ്ങളിൽ അതിശക്‌ത മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്

കോഴിക്കോട്: സംസ്‌ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മഴക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാവും. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ യല്ലോ അലർട്ടാണ്. മലയോര...

തളിക്കുളം ബാറിലെ കൊലപാതകം; 6 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശൂർ: തളിക്കുളം സെന്‍ട്രല്‍ ബാറിലെ കൊലപാതകക്കേസില്‍ അറസ്‌റ്റിലായ ആറു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്‌ച രാത്രിയാണ് ബാറിലെത്തിയ ഏഴംഗ സംഘം ബാര്‍ മുതലാളി കൃഷ്‌ണരാജിനെയും സഹായിയായ ബൈജുവിനെയും സുഹൃത്ത് അനന്തുവിനെയും ആക്രമിച്ചത്....

കെഎസ്ആർടിയിൽ ഉന്നതതല ഓഡിറ്റിങ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഷെഡ്യൂളുകൾ വെട്ടിക്കുറക്കാൻ കാരണം 30 ലക്ഷത്തിൽ നിന്ന് യാത്രക്കാരുടെ എണ്ണം 18 ലക്ഷമായി കുറഞ്ഞതാണ്. സിംഗിൾ ഡ്യൂട്ടി...

ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ; എറണാകുളത്ത് പ്രതിഷേധ മാർച്ച്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശത്തിൽ നാളെ എറണാകുളത്ത് പ്രതിഷേധ മാർച്ച് നടത്തുമെന്ന് 'ഞങ്ങൾ അതിജീവിതക്കൊപ്പം കൂട്ടായ്‌മ'. ശ്രീലേഖക്കെതിരെ പോലീസ് കേസെടുക്കാത്തതിൽ ഒത്തുകളിയുണ്ടെന്ന് സംശയിക്കുന്നതായി...

കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഒരാണ്ട്; ഇനിയും കുറ്റപത്രം നൽകാതെ പോലീസ്

തൃശൂർ: തൃശൂർ കരുവന്നൂർ സർവീസ് സഹകരണബാങ്ക് ക്രമക്കേടിൽ പോലീസ് കേസെടുത്ത് ഇന്നേയ്‌ക്ക് ഒരു വർഷം. 300 കോടി രൂപയുടെ തട്ടിപ്പിൽ ഇനിയും കുറ്റപത്രം നൽകിയിട്ടില്ല. നിക്ഷേപകർക്ക് പണം ലഭ്യമാക്കാനുള്ള നടപടികളും എങ്ങുമെത്താതെ തുടരുകയാണ്....
- Advertisement -