Mon, Sep 14, 2026
38 C
Dubai

അധ്യാപകൻ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

മലപ്പുറം: അധ്യാപകൻ പ്രതിയായ ലൈംഗിക പീഡനക്കേസിൽ സ്‌കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്‌ച സംഭവിച്ചോ എന്നാണ് അന്വേഷിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ബാബു കെ ഐഎഎസിനാണ് അന്വേഷണ...

‘നല്ല ഭക്ഷണം, നാടിന്റെ അവകാശം’; പരിശോധന തുടരുമെന്ന് വീണാ ജോർജ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ ഭാഗമായാണ് പരിശോധന. ഇന്നലെയും ഇന്നുമായി 484 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ...

തീവ്രവാദ സംഘടനകൾ; പോപ്പുലർ ഫ്രണ്ടിനും എസ്‌ഡിപിഐക്കും എതിരെ ഗുരുതര പരാമർശം

കൊച്ചി: എസ്‌ഡിപിഐക്കും പോപ്പുലര്‍ ഫ്രണ്ടിനുമെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രണ്ടും ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളാണെന്ന് ആയിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പാലക്കാട് സഞ്‌ജിത്ത് വധക്കേസ് സിബിഐക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹരജിയിലെ ഉത്തരവിലാണ് കോടതിയുടെ...

എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ടപരിഹാരം വൈകുന്നു; വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് വർഷമായിട്ടും എന്തുകൊണ്ടാണ് നഷ്‌ടപരിഹാരം നൽകാത്തതെന്ന് സുപ്രീം കോടതി. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാരിന് ഇരകളെ അവഗണിക്കാൻ കഴിയില്ല. നഷ്‌ടപരിഹാരം ലഭിക്കാതെ എത്രപേർ മരിച്ചിട്ടുണ്ടാകും എന്നും കോടതി ചോദിച്ചു. കോടതിയെ...

പീഡനക്കേസ്; മലപ്പുറത്തെ സിപിഎം നേതാവായ അധ്യാപകൻ പിടിയിൽ

മലപ്പുറം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ മലപ്പുറത്തെ അധ്യാപകൻ കെവി ശശികുമാർ കസ്‌റ്റഡിയിൽ. പ്രാദേശിക സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായിരുന്നു ഇയാൾ. അൻപതിലേറെ പൂർവ വിദ്യാർഥികൾ ശശികുമാറിനെതിരെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ...

സോളാർ പീഡന കേസ്; ഹൈബി ഈഡനെ ചോദ്യം ചെയ്‌ത് സിബിഐ

തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഹൈബി ഈഡൻ എംപിയെ സിബിഐ ചോദ്യം ചെയ്‌തു. കൊച്ചിയിലായിരുന്നു ചോദ്യംചെയ്യൽ. ഹൈബി ഈഡൻ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎൽഎ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. ഹോസ്‌റ്റലിലെ നിള ബ്‌ളോക്കിലെ 34ആം...

ആദിവാസി മേഖലയിലെ ആരോഗ്യ വികസനം; വിദഗ്‌ധ പരിശീലനത്തിന് തുടക്കമായി

തിരുവനന്തപുരം: ആദിവാസി മേഖലകളിലെ സമഗ്ര ആരോഗ്യ വികസനത്തിന് വിദഗ്‌ധ പരിശീലനം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലകളിലെ എല്ലാ ഉപകേന്ദ്രങ്ങളുടേയും ശാക്‌തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവരവരുടെ മേഖലയില്‍ കണ്ടുവരുന്ന...

പാചകവാതക വില കുറയ്‌ക്കാൻ സംസ്‌ഥാനങ്ങൾ കൂടി സഹകരിക്കണം; മന്ത്രി

തിരുവനന്തപുരം: പാചക വാതക വില കുറയ്‌ക്കണമെങ്കില്‍ സംസ്‌ഥാനങ്ങള്‍ കൂടി സഹകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലോകം മുഴുവന്‍ പ്രതിസന്ധിയിലാണ്. സംസ്‌ഥാനങ്ങളുടെ കെടുകാര്യസ്‌ഥത മറയ്‌ക്കാന്‍ കേന്ദ്രത്തെ പഴിചാരുന്നത് ഉചിതമല്ലെന്നും മന്ത്രി പറഞ്ഞു. സംസ്‌ഥാനങ്ങള്‍...
- Advertisement -