കെവി തോമസിനെ സസ്‌പെൻഡ് ചെയ്യില്ല; പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെവി തോമസിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ. ഇന്ന് ചേർന്ന അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനം. കെവി തോമസിനെ...
തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ വീട്ടിൽ കസ്‌റ്റംസ് പരിശോധന
കൊച്ചി: തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ വീട്ടിൽ കസ്‌റ്റംസിന്റെ പരിശോധന. വൈസ് ചെയർമാൻ കെകെ ഇബ്രാഹീംകുട്ടിയുടെ വീട്ടിലാണ് റെയ്‌ഡ് നടക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടിച്ചെടുത്ത കേസിലാണ് കസ്‌റ്റംസിന്റെ പരിശോധന. കെകെ ഇബ്രാഹീംകുട്ടിയുടെ...
6 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് കോവാക്‌സിൻ; അടിയന്തിര അനുമതിയായി
ന്യൂഡെൽഹി: കുട്ടികളിൽ കോവാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതിയായി. 6 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കാണ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതിയായത്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിജിസിഎ) യാണ്...
ശ്രീനിവാസൻ വധക്കേസ്; ഇന്ന് നാല് പ്രതികൾ കൂടി അറസ്‌റ്റിലായെന്ന് എഡിജിപി
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് നാല് പ്രതികളെ കൂടി അറസ്‌റ്റ് ചെയ്‌തെന്ന് എഡിജിപി വിജയ് സാഖറെ. കൊലയാളി സംഘത്തിൽപ്പെട്ട അബ്‌ദുറഹ്‌മാൻ, ഫിറോസ് എന്നിവരും ഗൂഢാലോചനയിൽ പങ്കെടുത്ത ബാസിത്, റിഷിൻ...
ജോൺ പോളിന് ഫയർ ഫോഴ്‌സ് സഹായം നൽകിയില്ലെന്ന വാദം തെറ്റ്; ബി സന്ധ്യ
തിരുവനന്തപുരം: ജോൺ പോളിന് ആംബുലൻസ് സഹായം നൽകിയില്ലെന്ന ആരോപണം തെറ്റെന്ന് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. ജില്ലാ ഫയർ ഓഫിസർ അന്വേഷണം നടത്തിയെന്നും വൈകിയതിൽ ഫയർഫോഴ്‌സിന് വീഴ്‌ചയില്ലെന്നും ബി സന്ധ്യ പറഞ്ഞു. അതേസമയം,...
കേരളത്തിൽ 5 ദിവസം കൂടി മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: തെക്കേ ഇന്ത്യക്ക് മുകളിലെ ന്യൂനമര്‍ദ്ദ പാത്തി, കിഴക്ക്-പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തില്‍ കേരളത്തില്‍ അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്....
സിൽവർ ലൈൻ സംവാദം; കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ-റെയിൽ അധികൃതരെന്ന് കോടിയേരി
തിരുവനന്തപുരം: സിൽവർ ലൈനുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ-റെയിൽ അധികൃതരാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം സർക്കാർ കെ-റെയിൽ അധികൃതരെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
സ്വാഭാവികമായും അതിന്റെ നടപടിക്രമങ്ങളും ചർച്ചകളും...
സൈബർ ആക്രമണം; പരാതിയുമായി രേഷ്‌മയുടെ കുടുംബം
കണ്ണൂർ: സാമൂഹ്യ മാദ്ധ്യമങ്ങളിലെ സൈബര്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവനൊടുക്കേണ്ടി വരുമെന്ന് പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതിയ്‌ക്ക് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുനല്‍കിയെന്ന കേസില്‍ അറസ്‌റ്റിലായ രേഷ്‌മയുടെ കുടുംബം. സൈബര്‍ ആക്രമണങ്ങള്‍ അതിര് കടക്കുകയാണെന്നും...







































