Fri, Sep 18, 2026
38 C
Dubai

ദിലീപ് കേസ്; പ്രോസിക്യൂഷന് രൂക്ഷ വിമർശനം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് വിചാരണക്കോടതി. കേസുമായി ബന്ധപ്പെട്ട രേഖകൾ ചോർന്ന വിഷയത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. ഫോർവേഡ് നോട്ടുകൾ എങ്ങനെ പുറത്തായി...

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലൊടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയെന്നും കാലാവസ്‌ഥാ വകുപ്പ്...

മനപ്പൂർവം ചവിട്ടിയിട്ടില്ല, പോലീസ് സംയമനം പാലിച്ചു; വിശദീകരണവുമായി സിഐ

തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയിൽ കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് ചവിട്ടി വീഴ്‌ത്തിയെന്ന പരാതിയിൽ പ്രതികരണവുമായി മംഗലപുരം സർക്കിൾ ഇൻസ്‌പെക്‌ടർ. പ്രതിഷേധക്കാരെ മനപ്പൂർവം ചവിട്ടി വീഴ്‌ത്തിയിട്ടില്ലെന്നും കെ റെയിൽ ഉദ്യോഗസ്‌ഥർക്ക് സംരക്ഷണം നൽകാനാണ് ശ്രമിച്ചതെന്നും...

ഡെൽഹിയിലെ ഒഴിപ്പിക്കൽ വർഗീയ രാഷ്‌ട്രീയ പദ്ധതി; ബൃന്ദ കാരാട്ട് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഹനുമാൻ ജയന്തി ആഘോഷത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ഡെൽഹി ജഹാംഗീർപുരിയിൽ ബുൾഡോസറുകളുമായി ഒഴിപ്പിക്കൽ നടത്തിയ മുനിസിപ്പൽ കോർപറേഷൻ നടപടിക്കെതിരെ ബൃന്ദ കാരാട്ട് സുപ്രീം കോടതിയിൽ. ബുധനാഴ്‌ച നടന്ന പൊളിക്കൽ നടപടികൾക്കിടെ തൽസ്‌ഥിതി തുടരാൻ ആവശ്യപ്പെട്ട...

ബസ് ചാർജ് വർധിപ്പിച്ചത് അശാസ്‌ത്രീയമായി; അപാകതകൾ പരിഹരിക്കണമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ബസ് ചാർജ് വർധിപ്പിച്ചത് അശാസ്‌ത്രീയമായ രീതിയിലാണെന്നും, രാജ്യത്ത് ഏറ്റവും...

കുട്ടികളെ ബലാൽസംഗം ചെയ്‌താൽ ഷണ്ഡീകരണം; നിയമം കടുപ്പിച്ച് പെറു

ലിമ: കുട്ടികളെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതികളെ രാസ ഷണ്ഡീകരണത്തിന് വിധേയരാക്കുമെന്ന് പെറു. ഇതുസംബന്ധിച്ച ബിൽ ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് രാജ്യത്തെ മന്ത്രിമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെ ബലാൽസംഗം ചെയ്‌തവർക്ക് അധിക ശിക്ഷയായാണ്...

സിൽവർ ലൈൻ കല്ലിടൽ; കരിച്ചാറിൽ നേരിയ സംഘർഷം-കോൺഗ്രസ് പ്രവർത്തകന് പരിക്ക്

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം തിരുവനന്തപുരത്ത് സിൽവർ ലൈൻ കല്ലിടൽ നടപടികൾക്ക് തുടക്കം. കല്ലിടൽ നടപടി പുനരാരംഭിച്ച തിരുവനന്തപുരം കരിച്ചാറിൽ ഇന്ന് നേരിയ സംഘർഷം ഉണ്ടായി. പോലീസും സമരക്കാരും തമ്മിൽ ഉണ്ടായ ഉന്തും തള്ളിനുമിടയിൽ...

മാലിദ്വീപിൽ ചരക്കുകപ്പൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാനില്ല; തിരച്ചിൽ

തൃശൂർ: മാലിദ്വീപിലെ ചരക്കുകപ്പലിൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായി. തൃശൂർ കാഞ്ഞാണി സ്വദേശിയായ 22കാരൻ കെഎസ്‌ ആദിത്യനെയാണ് കാണാതായത്. ഒരാഴ്‌ചയായി ആദിത്യനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബം പറയുന്നു. മാലിദ്വീപിൽ നിന്ന് ഒമാനിലേക്ക് പോവുകയായിരുന്ന...
- Advertisement -