നാട്ടുവൈദ്യന്റെ കൊലപാതകം; പ്രതി ഷൈബിന്റെ ഭാര്യ മുൻ‌കൂർ ജാമ്യം തേടി

By News Desk, Malabar News
Ajwa Travels

കൊച്ചി: കർണാടക സ്വദേശിയായ നാട്ടുവൈദ്യൻ ഷാബ ഷെറീഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഷൈബിൻ അഷറഫിന്റെ ഭാര്യ ഫസ്‌നയും ജീവനക്കാരനായ മുൻ എഎസ്‌ഐ സുന്ദരനും മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച ജസ്‌റ്റിസ്‌ സി ജയചന്ദ്രൻ സർക്കാരിന്റെയടക്കം വിശദീകരണം തേടി.

നിലമ്പൂർ പോലീസ് തന്നെ ഇതിനോടകം രണ്ടുതവണ ചോദ്യം ചെയ്‌തുവെന്നും അറസ്‌റ്റ്‌ ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഫസ്‌നയും 2020 നവംബര്‍ മുതല്‍ ഷൈബിന്റെ താല്‍ക്കാലിക ജീവനക്കാരനായിരുന്നുവെന്നും ഷാബ ഷെറീഫിന്റെ മരണവുമായി യാതൊരു ബന്ധവുമില്ലെന്നും സുന്ദരനും മുന്‍കൂര്‍ ജാമ്യ ഹരജിയിൽ പറയുന്നു.

അതേസമയം, ഷൈബിന്‍ അഷ്‌റഫ് ഉള്‍പ്പടെ മൂന്ന് പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി നിലമ്പൂര്‍ പോലീസ് കസ്‌റ്റഡിയില്‍ വാങ്ങി. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ ഏഴുദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയില്‍ വിട്ടത്.

Most Read: വിവാദ പരാമർശം: കെ സുധാകരനെതിരെ കോൺഗ്രസ് ഹൈക്കമാൻഡ് നടപടി എടുക്കണം; പി രാജീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE