വിവാദ പരാമർശം: കെ സുധാകരനെതിരെ കോൺഗ്രസ് ഹൈക്കമാൻഡ് നടപടി എടുക്കണം; പി രാജീവ്

By Team Member, Malabar News
Minister P Rajeev
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ നടപടി സ്വീകരിക്കാൻ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് വ്യക്‌തമാക്കി മന്ത്രി പി രാജീവ്. ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ടെന്നും, ജനങ്ങളിൽ  നിന്ന് ശക്‌തമായ വികാരം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ വിവാദ പരാമർശം തൃക്കാക്കര പ്രചാരണത്തിൽ മുഖ്യ വിഷയമായി ഉയർത്താനാണ് ഇടത് മുന്നണിയുടെ തീരുമാനം. വിവാദ പരാമർശത്തിൽ കെപിസിസി അധ്യക്ഷനെതിരെ സിപിഎം ഇന്ന് പരാതി നൽകിയേക്കും. നിലവിൽ തൃക്കാക്കര മണ്ഡലത്തിൽ സ്‌ഥാനാർത്ഥി ജോ ജോസഫിന്റെ വാഹന പ്രചാരണം തുടരുകയാണ്. മന്ത്രിമാർ അടക്കമുള്ളവർ മണ്ഡലത്തിലെ പ്രചാരണത്തിൽ സുധാകരനെതിരെ രൂക്ഷവിമർശനം ഉന്നയിക്കാനാണ് സാധ്യത.

മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെ ആണെന്നായിരുന്നു കെ സുധാകരന്റെ ആക്ഷേപം. ഒരു ഓൺലൈൻ മാദ്ധ്യമത്തിന്  അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.

Read also: ചക്രവാതച്ചുഴി; നാളെ വടക്കൻ കേരളത്തിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE