യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ക്ളർക്ക് അറസ്‌റ്റിൽ
തിരുവനന്തപുരം: ബസിൽ യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ക്ളർക്ക് അറസ്‌റ്റിൽ. കട്ടപ്പന ഡിപ്പോയിലെ ക്ളർക്കായ തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്‌റ്റിലായത്.
തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസിൽ വച്ച് തൊട്ടടുത്ത സീറ്റിൽ...
തിരഞ്ഞെടുപ്പ് തോല്‍വി; കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് രാജി ആവശ്യപ്പെട്ട് സോണിയ
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കടുത്ത നടപടികളിലേക്ക് കടന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്‌ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് സോണിയ രാജി...
മീഡിയ വണ്ണിന്റെ വിലക്ക് നീക്കിയ നടപടി; അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്ന വിധിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മീഡിയ വണ്ണിന്റെ വിലക്ക് സ്‌റ്റേ ചെയ്‌ത സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നടപടിക്കെതിരായ സുപ്രീം കോടതി വിധി സന്തോഷം നൽകുന്നതാണ്. രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്...
യുപിയിലെ തിരഞ്ഞെടുപ്പ് തോൽവി; യോഗം വിളിച്ച് പ്രിയങ്ക
ലഖ്‌നൗ: രാഷ്‌ട്രീയമായി ഏറെ നിർണായകമായ ഉത്തർപ്രദേശിലെ കോൺഗ്രസ് തകർച്ച അവലോകനം ചെയ്യാൻ പ്രിയങ്ക ഗാന്ധി യോഗം വിളിച്ചു. രാഷ്‌ട്രീയത്തിലേക്ക് സജീവമായി ഇറങ്ങിയതിന് പിന്നാലെ പ്രിയങ്കക്ക് പാർട്ടി യുപിയുടെ ചുമതല നൽകിയിരുന്നു. അതിനുശേഷം നാല്...
രാജ്യസഭാ തിരഞ്ഞെടുപ്പ്; പി സന്തോഷ് കുമാർ സിപിഐ സ്‌ഥാനാർഥി
തിരുവനന്തപുരം: സിപിഐയുടെ രാജ്യസഭാ സ്‌ഥാനാർഥിയായി പി സന്തോഷ് കുമാറിനെ തീരുമാനിച്ചു. സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി സന്തോഷ് കുമാർ. എഐവൈഎഫ് മുൻ അഖിലേന്ത്യാ സെക്രട്ടറിയായും...
യുക്രൈനിൽ റഷ്യ രാസായുധം പ്രയോഗിക്കുമെന്ന് ആവർത്തിച്ച് ബ്രിട്ടൺ
ലണ്ടൻ: യുക്രൈനിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിക്കുമെന്ന് ആവർത്തിച്ച് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. ട്വിറ്ററിലൂടെയാണ് ബ്രിട്ടീഷ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. യുഎസ് ഉദ്യോഗസ്‌ഥരും നേരത്തെ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, രാസായുധങ്ങളും ജൈവായുധങ്ങളും ഉപയോഗിക്കാൻ...
കൊച്ചിയിലെ മോഡലുകളുടെ മരണം; കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ കാർ അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ റോയ് വയലാട്ട് അടക്കം എട്ട് പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
മോഡലുകളെ...
രോഗബാധ 1193, പോസിറ്റിവിറ്റി 4.34%, മരണം 3
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,465 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1193 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 1,034 പേരും കോവിഡ് മരണം...








































