യുപിയിലെ തിരഞ്ഞെടുപ്പ് തോൽവി; യോഗം വിളിച്ച് പ്രിയങ്ക

By Desk Reporter, Malabar News
UP election defeat; Priyanka called a meeting
Ajwa Travels

ലഖ്‌നൗ: രാഷ്‌ട്രീയമായി ഏറെ നിർണായകമായ ഉത്തർപ്രദേശിലെ കോൺഗ്രസ് തകർച്ച അവലോകനം ചെയ്യാൻ പ്രിയങ്ക ​ഗാന്ധി യോഗം വിളിച്ചു. രാഷ്‌ട്രീയത്തിലേക്ക് സജീവമായി ഇറങ്ങിയതിന് പിന്നാലെ പ്രിയങ്കക്ക് പാർട്ടി യുപിയുടെ ചുമതല നൽകിയിരുന്നു. അതിനുശേഷം നാല് വർഷം കഴിഞ്ഞും യുപിയിൽ പാർട്ടിയെ ശക്‌തിപ്പെടുത്താൻ പ്രിയങ്കക്ക് കഴിഞ്ഞില്ല എന്നത് വസ്‌തുതയാണ്.

ഡെൽഹിയിലെ ഗുരുദ്വാര രകബ്ഗഞ്ച് റോഡിലുള്ള പാർട്ടിയുടെ വാർ റൂമിലാണ് യോഗം ചേരുന്നത്. പാർട്ടിയുടെ ഉന്നത സംസ്‌ഥാന നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പാർട്ടിയുടെ ഉന്നത തീരുമാനങ്ങൾ എടുക്കുന്ന ബോഡിയായ പ്രവർത്തക സമിതി യോഗത്തിൽ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്‌ഥാനങ്ങളിലെ പരാജയത്തെക്കുറിച്ചുള്ള റിപ്പോർട് പ്രിയങ്ക അവതരിപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് യോഗം ചേർന്നിരിക്കുന്നത്.

1989 മുതൽ ഉത്തർപ്രദേശ് കോൺഗ്രസിനെ കയ്യൊഴിഞ്ഞിരിക്കുകയാണ്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്‌മൃതി ഇറാനിയോടാണ് രാഹുൽ ഗാന്ധി കുടുംബ കോട്ടയായ അമേഠിയിൽ നിന്ന് പരാജയപ്പെട്ടത്. കോൺഗ്രസിന്റെ ശക്‌തികേന്ദ്രങ്ങൾ ആയിരുന്നു അമേഠിയും റായ്‌ബറേലിയും. എന്നാൽ ഇവിടങ്ങളിലൊന്നും ഇപ്പോൾ കോൺഗ്രസിന് കരുത്ത് തെളിയിക്കാൻ കഴിഞ്ഞില്ല.

Most Read:  യുക്രൈനിൽ റഷ്യ രാസായുധം പ്രയോഗിക്കുമെന്ന് ആവർത്തിച്ച് ബ്രിട്ടൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE