ഐഎസ്എൽ രണ്ടാംപാദ സെമി; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും
പനാജി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളിന്റെ രണ്ടാംപാദ സെമി ഫൈനലിൽ ഇന്ന് കേരളത്തിന്റെ സ്വന്തം ബ്ളാസ്‌റ്റേഴ്‌സ് ലീഗ് ഷീൽഡ് വിന്നേഴ്‌സായ ജംഷഡ്‌പൂർ എഫ്‌സിയെ നേരിടും. ആദ്യ പാദത്തിൽ നേടിയ ഒരു ഗോൾ വിജയത്തിന്റെ ആത്‌മവിശ്വാസത്തിലാണ്...
രോഗബാധ 809, പോസിറ്റിവിറ്റി 4.38%
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,467 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 809 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 1,597 പേരും കോവിഡ് മരണം...
തിരുവല്ലം കസ്‌റ്റഡി മരണം; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: തിരുവല്ലത്ത് സുരേഷ് എന്ന യുവാവ് പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നടന്നത് ലോക്കപ്പ് കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പോലീസ് കസ്‌റ്റഡിയിൽ...
കോവിഡ് സഹായധനം; ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല, ഇത്രക്ക് അധഃപതിച്ചോ? സുപ്രീം കോടതി
ന്യൂഡെൽഹി: കോവിഡ് സഹായധനം നൽകാനുള്ള ഉത്തരവ് ദുരുപയോഗം ചെയ്‌തതിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നഷ്‌ടപരിഹാരത്തുക വ്യാജ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് തട്ടിയെടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ജസ്‌റ്റിസ് എംആര്‍ ഷാ പറഞ്ഞു.
ഇത്തരം...
തിരഞ്ഞെടുപ്പ് തോൽവിക്ക് ഉത്തരവാദികൾ ഗാന്ധി കുടുംബം മാത്രമല്ല; മല്ലികാർജുൻ ഖാർഗെ
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദികൾ ഉന്നത നേതൃത്വം മാത്രമല്ലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ.
'ഞങ്ങൾ എല്ലാവരും സോണിയാ ഗാന്ധിയോട് പറഞ്ഞു, സംസ്‌ഥാനങ്ങളിലെ തോൽവിക്ക് അവർ...
‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; സൈജു തങ്കച്ചൻ പോലീസിൽ കീഴടങ്ങി
കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി സൈജു തങ്കച്ചന്‍ പോലീസിൽ കീഴടങ്ങി. കൊച്ചി മെട്രൊ പോലീസ് സ്‌റ്റേഷനിലാണ് സൈജു കീഴടങ്ങിയത്. സൈജുവിന്റെ വസതിയില്‍ പോലീസ് ഇന്നലെ...
പോലീസ് മർദ്ദിച്ചിട്ടില്ല; സുരേഷിനൊപ്പം അറസ്‌റ്റിലായവർ കോടതിയിൽ
തിരുവനന്തപുരം: പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ മര്‍ദ്ദിച്ചിട്ടില്ലെന്ന് തിരുവല്ലത്ത് മരിച്ച സുരേഷിനൊപ്പം അറസ്‌റ്റിലായവരുടെ മൊഴി. നെയ്യാറ്റിന്‍കര കോടതിയിലാണ് നാല് പ്രതികളുടെ മൊഴി രേഖപ്പെടുത്തിയത്. പ്രതികളെ ഹാജരാക്കിയപ്പോഴും ആശുപത്രിയിലേക്ക് മാറ്റിയപ്പോഴുമാണ് മൊഴിയെടുത്തത്. എന്നാല്‍ പോലീസ് തങ്ങളെ...
യുക്രൈൻ ആക്രമണത്തിന് ഉപയോഗിക്കാൻ ചൈനയോട് റഷ്യ ആയുധം ആവശ്യപ്പെട്ടു; യുഎസ്
വാഷിംഗ്‌ടൺ: യുക്രൈൻ അധിനിവേശത്തിന് ഉപയോഗിക്കുന്നതിന് റഷ്യ ചൈനയോട് സൈനിക ഉപകരണങ്ങൾ ആവശ്യപ്പെട്ടതായി യുഎസ്. തിങ്കളാഴ്‌ച റോമിൽ യുഎസ്-ചൈനീസ് സർക്കാരുകളുടെ ഉന്നത ഉദ്യോഗസ്‌ഥർ തമ്മിൽ ചർച്ച നടക്കാനിരിക്കെ പുറത്തുവന്ന ഈ വാർത്ത ആശങ്ക വർധിപ്പിക്കുന്നു.
റഷ്യക്ക്...








































