Tue, Oct 6, 2026
37 C
Dubai

ഷാൻ വധക്കേസ്; രണ്ട് പേർ കൂടി കസ്‌റ്റഡിയിൽ

ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് ഷാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി കസ്‌റ്റഡിയിൽ. തൃശൂർ വരന്തരപ്പിള്ളി സ്വദേശിയും ആലുവ സ്വദേശിയുമാണ് കസ്‌റ്റഡിയിൽ ആയത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെന്ന് സംശയമുള്ളവരാണ് ഇവരെന്ന് പോലീസ് പറയുന്നു....

നിയമനം ചട്ടവിരുദ്ധം; കണ്ണൂർ സർവകലാശാലക്ക് എതിരെ ഗവർണർ ഹൈക്കോടതിയിൽ

കൊച്ചി: കണ്ണൂർ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്‌റ്റഡീസ് നിയമനത്തിന് എതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍വകലാശാലക്ക് എതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സർവകലാശാല സിൻഡിക്കേറ്റ് നേരിട്ട് നടത്തിയ നിയമനം ചട്ട വിരുദ്ധമെന്ന്...

ബംഗ്ളാദേശിൽ ബോട്ടിന് തീ പിടിച്ച് 32 മരണം

കൊൽക്കത്ത: തെക്കൻ ബംഗ്ളാദേശിൽ ബോട്ടിന് തീപിടിച്ച് 32 പേർ മരിച്ചു. മൂന്ന് നിലകളുള്ള 'ഒബിജാൻ' എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. 32 മൃതദേഹങ്ങൾ കണ്ടത്തി. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് റിപ്പോർട്. കൂടുതൽ പേരും...

പോലീസ് കേസുകൾ ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി

കൊച്ചി: ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ ഉൾപ്പടെയുള്ള ഹൈക്കോടതി ജഡ്‌ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം. പോലീസുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി. പോലീസ് സംരക്ഷണം, പോലീസ് അതിക്രമം എന്നീ...

ലുധിയാന സ്‌ഫോടനം; ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു

അമൃത്‌സർ: പഞ്ചാബിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിരുന്നു. പഞ്ചാബിലെ സെൻസിറ്റീവ് മേഖലകളിലും ജനത്തിരക്കേറിയ ഇടങ്ങളിലും ഐഎസ്‌ഐയും ഖലിസ്‌ഥാൻ അനുകൂല ഭീകരസംഘടനകളും ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്താനുള്ള സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ...

കോവിഡ് ഇന്ത്യ; 7,051 രോഗമുക്‌തി, 6,650 രോഗബാധ, കേരളത്തിൽ 2,514 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,650 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 7,051 പേർ രോഗമുക്‌തി നേടിയപ്പോൾ 374 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 3,42,15,977...

ഒമൈക്രോൺ ഭീഷണി: തിരഞ്ഞെടുപ്പ് നീട്ടുന്നത് പരിഗണിക്കൂ; അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: രാജ്യത്ത് ഒമൈക്രോൺ ഭീഷണിയുടെ വെളിച്ചത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ അഞ്ച് സംസ്‌ഥാനങ്ങളിൽ അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന...

ആലപ്പുഴ ഇരട്ട കൊലപാതകം; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

ആലപ്പുഴ: ജില്ലയിൽ നടന്ന ഇരട്ട കൊലപാതകത്തിലെ പ്രതികള്‍ക്കായി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക്. പ്രതികള്‍ കേരളം വിട്ടതായി എഡിജിപി വിജയ് സാഖറെ സ്‌ഥിരീകരിച്ചിരുന്നു. വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് അയല്‍ സംസ്‌ഥാനങ്ങളില്‍ പരിശോധന നടത്തുന്നത്. അതിനിടയില്‍ ക്രമസമാധാന...
- Advertisement -