‘കൃത്യമായ കണക്കില്ല’; കർഷകർക്ക് നഷ്‌ട പരിഹാരം നൽകില്ലെന്ന് കൃഷി മന്ത്രി
ഡെൽഹി: ഒരു വർഷത്തോളം നീണ്ട കർഷ പ്രക്ഷോഭങ്ങൾക്കിടയിൽ മരിച്ച കർഷകരുടെ കൃത്യമായ കണക്കില്ലെന്ന് കേന്ദ്രസർക്കാർ. മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്‌ട പരിഹാരം നൽകേണ്ട പ്രശ്‌നം ഉദിക്കുന്നില്ലെന്നും സർക്കാർ.
ലോക്‌സഭയിൽ പ്രതിപക്ഷ ചോദ്യത്തിന് മറുപടി നൽകവേയാണ്...
സന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ ഗോൾ മഴയിൽ മുക്കി കേരളം
കൊച്ചി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ കളിയിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തോല്‍പ്പിച്ചത്. കേരളത്തിനായി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, എസ് രാജേഷ്, അര്‍ജുന്‍ ജയരാജ്...
ശമ്പള വർധന; സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ നിസഹകരണ സമരം തുടങ്ങി
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ അനിശ്‌ചിതകാല നിസഹകരണ സമരം തുടങ്ങി. വിഐപി ഡ്യൂട്ടികൾ, ഇ-സഞ്‌ജീവനി ചുമതലകൾ, മെഡിക്കൽ ബോർഡുകൾ എന്നിവ ഡോക്‌ടർമാർ പൂർണമായും ബഹിഷ്‌കരിക്കും....
കൊലപാതക കേസ് പ്രതി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
ഗുവാഹത്തി: അസമില്‍ വിദ്യാർഥി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പോലീസ് കസ്‌റ്റഡിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നും മറ്റൊരു പോലീസ് വാഹനം ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്.
റോഡ് അപകടവുമായി ബന്ധപ്പെട്ട...
ഭീമ കൊറഗാവ്; അഭിഭാഷക സുധാ ഭരദ്വാജിന് ജാമ്യം
ന്യൂഡെല്‍ഹി: ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായിരുന്ന സാമൂഹ്യ പ്രവര്‍ത്തക സുധാ ഭരദ്വാജിന് ജാമ്യം. മഹാരാഷ്‌ട്ര ഹൈക്കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഡിസംബര്‍ എട്ടിന് വിചാരണ കോടതിയിലെത്തി ജാമ്യം നേടാമെന്ന് കോടതി വ്യക്‌തമാക്കി....
സസ്‌പെന്‍ഷന്‍; പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടങ്ങി
ന്യൂഡെല്‍ഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നൽകിയതിനെതിരെ പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടങ്ങി. മാപ്പു പറഞ്ഞുകൊണ്ട് പാര്‍ലമെന്റിലേക്ക് തിരിച്ചു കയറില്ലെന്ന് പ്രഖ്യാപിച്ചാണ് എംപിമാരുടെ സമരം....
പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
പുൽവാമ: കശ്‌മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. പുൽവാമ ജില്ലയിലെ കസ്ബയാർ ഏരിയയിൽ ആയിരുന്നു ഏറ്റുമുട്ടൽ. നിലവിൽ സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്. ഭീകരർക്കായി തിരച്ചിൽ തുടരുന്നുണ്ട്.
നവംബർ 20ന് കുൽഗാം ജില്ലയിൽ...
മഹാരാഷ്‍ട്ര സന്ദർശനം; മമതാ ബാനർജി ശരദ് പവാറിനെ കാണും
മുംബൈ: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മുംബൈയിലെത്തി. ശിവസേന നേതാവും മന്ത്രിയുമായ ആദിത്യ താക്കറെ, രാജ്യസഭാംഗം സഞ്‌ജയ് റാവുത്ത് എന്നിവരുമായി മമത കൂടിക്കാഴ്‌ച നടത്തി. സിദ്ധിവിനായക ക്ഷേത്രവും മുംബൈ ഭീകരാക്രമണ രക്‌തസാക്ഷി...








































