Tue, Oct 13, 2026
34 C
Dubai

‘ഒമൈക്രോൺ’; യാത്രക്കാർക്ക് നിര്‍ദ്ദേശങ്ങളുമായി എമിറേറ്റ്സ് എയര്‍ലൈന്‍

ദുബായ്: ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചില രാജ്യങ്ങള്‍ പ്രവേശന വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി എമിറേറ്റ്സ് എയര്‍ലൈന്‍. യാത്രയ്‌ക്ക്‌ മുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. സിംഗപ്പൂര്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍...

നോക്കുകൂലി; പരാതികളില്‍ ഉടൻ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താന്‍ നിർദ്ദേശം

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താന്‍ നിർദ്ദേശം. ഇത് സംബന്ധിച്ച് സംസ്‌ഥാന പോലീസ് മേധാവി അനില്‍കാന്ത് ജില്ലാ മേധാവിമാര്‍ക്ക് നിർദ്ദേശം നല്‍കി. മുന്തിയ പരിഗണന നല്‍കി കേസ്...

ദാരിദ്ര്യ സൂചികയിലെ നേട്ടം യുഡിഎഫ് സർക്കാരിന് അർഹതപ്പെട്ടത്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ദാരിദ്ര്യ സൂചികയിൽ കേരളം ഏറ്റവും പിന്നിലാണെന്ന നീതി ആയോഗിന്റെ റിപ്പോർട് കേരളത്തിന് അഭിമാനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2015-16 കാലത്തെ അടിസ്‌ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നീതി ആയോഗ് പുറത്തു വിട്ടത്....

സ്വപ്‌നയുടെ കരുതൽ തടങ്കൽ; ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം

ന്യൂഡെൽഹി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്....

ഹലാൽ വിവാദം; ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

കണ്ണൂർ: ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്. കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. ഏത് വർഗീയതയും താലോലിച്ച്...

ട്രാൻസ് യുവതി ട്രെയിനിന് മുന്നിൽ ചാടി ആത്‍മഹത്യ ചെയ്‌തു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരു ട്രാൻസ് യുവതി കൂടി ജീവനൊടുക്കി. ട്രാൻസ്‌ജൻഡർ ആക്റ്റിവിസ്‌റ്റ് ആയ താഹിറ അസീസ് ആണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മൽസരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്....

വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്‌റ്റിന് വീടും തൊഴിലും നല്‍കാന്‍ ശുപാര്‍ശ

വയനാട്: കഴിഞ്ഞമാസം വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്‌റ്റ് ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്‌റ്റൈപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ ശുപാർശ. സംസ്‌ഥാന സര്‍ക്കാര്‍ 2018ല്‍ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്‌ഥാനത്തിൽ ജില്ലാ കളക്‌ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ...

പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനായി ചുമതലയേറ്റു

തിരുവനന്തപുരം: കേരള ഖാദി ബോർഡ് വൈസ് ചെയർമാനായി സിപിഎം നേതാവ് പി ജയരാജന്‍ ചുമതലയേറ്റു. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം ജയരാജന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഡിസംബര്‍ ഒന്നിന്...
- Advertisement -