ദാരിദ്ര്യ സൂചികയിലെ നേട്ടം യുഡിഎഫ് സർക്കാരിന് അർഹതപ്പെട്ടത്; രമേശ് ചെന്നിത്തല

By Desk Reporter, Malabar News
UDF government deserves achievement in poverty index; Ramesh Chennithala
Ajwa Travels

തിരുവനന്തപുരം: ദാരിദ്ര്യ സൂചികയിൽ കേരളം ഏറ്റവും പിന്നിലാണെന്ന നീതി ആയോഗിന്റെ റിപ്പോർട് കേരളത്തിന് അഭിമാനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2015-16 കാലത്തെ അടിസ്‌ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടാണ് നീതി ആയോഗ് പുറത്തു വിട്ടത്. ഈ അംഗീകാരം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേരളം ഭരിച്ച യുഡിഎഫ് സർക്കാരിന് അർഹതപ്പെട്ടതാണ്. യുഡിഎഫ് സർക്കാരിന്റെ ജനകീയ പരിപാടികളുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാലയളവിൽ ജനങ്ങളുടെ മനസും വയറും നിറക്കാൻ അന്നത്തെ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതികളും നടപടികളും ലോകശ്രദ്ധ നേടി. എന്നാൽ ഇന്ന് ഇതാണോ സ്‌ഥിതിയെന്ന് സംശയിക്കേണ്ടതാണ്. 2020-21 കാലയളവിലെ പട്ടിണി സൂചിക റിപ്പോർട് പുറത്തിറങ്ങുമ്പോൾ കേരളത്തിന് ഇപ്പോഴത്തെ റിപ്പോർട്ടിലെ നില തുടരുവാൻ കഴിയുമോയെന്ന് സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീതി ആയോഗ് തയ്യാറാക്കിയ സംസ്‌ഥാനങ്ങളുടെ ദാരിദ്ര്യ നിലവാരത്തിന്റെ പട്ടികയിൽ (എംപിഐ) ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്‌ഥാനം കേരളമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ബിഹാറിലാണെന്നും സൂചിക വ്യക്‌തമാക്കുന്നു.

ബിഹാറിലെ പകുതിയിലധികം പേരും ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദാരിദ്ര്യം കൂടുതലുള്ള സംസ്‌ഥാനങ്ങളില്‍ ബിഹാറും ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശും മധ്യപ്രദേശും മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളം (0.71%), ഗോവ (3.76%), സിക്കിം (3.82%), തമിഴ്‌നാട് (4.89%), പഞ്ചാബ് (5.59%) എന്നീ സംസ്‌ഥാനങ്ങളാണ് ദാരിദ്ര്യം കുറവുള്ള സംസ്‌ഥാനങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്.

Most Read:  ‘ബാങ്ക്’ എന്ന് ഉപയോഗിക്കരുത്; സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE